‘അനില്‍ ആന്റണി പയ്യനാണ്, പത്തനംതിട്ടയില്‍ അറിയപ്പെടാത്തയാള്‍’; ബിജെപി സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ അതൃപ്തിയുമായി പി സി ജോര്‍ജ്

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചപ്പോള്‍ പി സി ജോര്‍ജ് പുറത്ത്. അതൃപ്തി അറിയിച്ച് പി സി ജോര്‍ജ് രംഗത്തെത്തുകയും ചെയ്തു.

ഡല്‍ഹിയില്‍ മാത്രം പ്രവര്‍ത്തിച്ചിരുന്ന അനില്‍ ആന്റണി എന്ന പയ്യനാണ് മത്സരിക്കുന്നത്. എ.കെ ആന്റണിയുടെ മകനാണ്. ആന്റണി അങ്ങനെ പറയുന്നത് കേള്‍ക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ എന്നറിയില്ല. അനിലിനെ പത്തനംതിട്ടയില്‍ അറിയപ്പെടാത്തയാളാണ്. കേരളവുമായി യാതൊരു ബന്ധവുമില്ല.ഇനി പരിചയപ്പെടുത്തി എടുക്കണം- പിസി ജോര്‍ജ് പറഞ്ഞു.

കേരളത്തിലെ 12 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. തൃശ്ശൂരില്‍ സുരേഷ് ഗോപിയാണ് സ്ഥാനാര്‍ത്ഥി.

ബിജെപി സ്ഥാനാർത്ഥി പട്ടിക( കേരളം)

തിരുവനന്തപുരം – രാജീവ് ചന്ദ്രശേഖർ
കാസർകോ‍ഡ് – എം എൽ അശ്വനി
പാലക്കാട് – സി കൃഷ്ണകുമാർ
കണ്ണൂർ – സി രഘുനാഥ്
തൃശ്ശൂർ – സുരേഷ് ഗോപി
ആലപ്പുഴ – ശോഭ സുരേന്ദ്രൻ
പത്തനംതിട്ട – അനിൽ ആന്റണി
വടകര – പ്രഫുൽ കൃഷ്ണൻ
ആറ്റിങ്ങൽ – വി മുരളീധരൻ
കോഴിക്കോട് – എം ടി രമേശ്
മലപ്പുറം – ഡോ അബ്ദുൽ സലാം
പൊന്നാനി – നിവേദിത സുബ്രഹ്മണ്യന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News