ജനപക്ഷം സെക്കുലർ ബിജെപിയിൽ ലയിക്കുമെന്ന് പി സി ജോർജ്. ബിജെപിയിൽ ചേരണമെന്നാണ് പാർട്ടിയിലെ പൊതുവികാരം. ലോക്സഭ തെരഞ്ഞെടുപ്പിനുമുമ്പ് തീരുമാനമുണ്ടാകുമെന്നും പി.സി. പത്തനംതിട്ടയിൽ സ്ഥാനാർത്ഥിയാകണമെന്ന നിർബന്ധമില്ലെന്നും പി സി ജോർജ് പറഞ്ഞു. ലയനം എന്ന് പറയാനാകില്ല, നദിയിൽ തോട് ചേരുന്നു എന്നേ പറയാനാകൂ. പത്തനംതിട്ടയിൽ സ്ഥാനാർത്ഥിയാകണമെന്ന നിർബന്ധമില്ലെന്നും പി സി പറഞ്ഞു.
ഇടതുമുന്നണിയിലും യുഡിഎഫിലും പ്രവേശനം നിഷേധിക്കപ്പെട്ടതോടെയായിരുന്നു പിസി ജോര്‍ജ് ബിജെപിയുമായി കൈകോര്‍ത്തത്. ശബരിമല സ്ത്രീ പ്രവേശനം വിവാദത്തിലടക്കം പിസി ജോര്‍ജ് ബിജെപിയെ പിന്തുണച്ചു. പത്തനംതിട്ടയില്‍ പിസി ജോര്‍ജിന്റെ സാന്നിധ്യം ക്രിസ്ത്യന്‍ വോട്ടുകളെ ആകര്‍ഷിക്കുമെന്നായിരുന്നു ബിജെപിയുടെ പ്രതീക്ഷയെങ്കിലും തിരഞ്ഞെടുപ്പില്‍ കാര്യമായ നേട്ടമുണ്ടാക്കാനായില്ല. പിന്നാലെ എന്‍ഡിഎ ബന്ധത്തില്‍ നിന്ന് പിസി ജോര്‍ജ് പിന്മാറുകയായിരുന്നു.
Also Read: സിപിഐ(എം) കേന്ദ്ര കമ്മിറ്റി അവസാന ദിവസത്തിലേക്ക്; മൂന്ന് ദിവസം നീണ്ടുനിന്ന യോഗം ഇന്നവസാനിക്കും
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here