‘സഭയില്‍ തനിക്കുള്ള സ്വാധീനം അനില്‍ ആന്റണിക്കില്ല’; അനില്‍ ആന്റണിയെ ചേര്‍ത്തുനിര്‍ത്തി പി സി ജോര്‍ജിന്റെ പരിഹാസം

കൂടിക്കാഴ്ച്ചയ്ക്കായി പൂഞ്ഞാറിലെ വീട്ടിലെത്തിയ അനില്‍ ആന്റണിയെ ചേര്‍ത്തുനിര്‍ത്തി പി സി ജോര്‍ജിന്റെ പരിഹാസം. സഭയില്‍ തനിക്കുള്ള സ്വാധീനം അനില്‍ ആന്റണിക്കില്ല, അത് ഉണ്ടാക്കി എടുക്കുന്നതിനുള്ള ശ്രമം നടത്തുന്നുണ്ട്. തന്നെ വിളിക്കാതെ തുഷാറിന്റെ പ്രചാരണത്തിന് പോവാന്‍ സൗകര്യമില്ലെന്നും പി സി ജോര്‍ജ് പ്രതികരിച്ചു.

ALSO READ:ദേശീയ പുരസ്കാര നിറവിൽ സംസ്ഥാന ഐടി മിഷൻ

സഭയില്‍ തനിക്കുള്ള സാന്നിധ്യം അനില്‍ ആന്റണിക്കില്ല. അത് ഉണ്ടാക്കി എടുക്കുന്നതിനുള്ള ശ്രമം നടത്തുന്നുണ്ട്. സഭയില്‍ തനിക്ക് ലഭിച്ചത് വ്യക്തിബന്ധമാണ്. അനിലിനെ താന്‍ പരിചയപ്പെടുത്തേണ്ട സാഹചര്യമില്ലെന്നും സഭാ നേതൃത്വത്തിന് ചില തര്‍ക്കങ്ങളുണ്ടെന്നും പി സി ജോര്‍ജ് പറഞ്ഞു. മിതത്വം പാലിക്കണമെന്ന് സുരേന്ദ്രന്‍ പറഞ്ഞിട്ടുണ്ടല്ലോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് എല്ലാവരും മിതത്വം പാലിക്കുന്നത് നല്ലതാണെന്നും ജോര്‍ജ് പ്രതികരിച്ചു. എന്‍ഡിഎയുടെ ഒരു ഘടകക്ഷിയാണ് ബിഡിജെഎസ്. തുഷാര്‍ ബിജെപിയല്ല. തന്നെ വിളിക്കാതെ തുഷാറിന്റെ പ്രചരണത്തിന് പോവാന്‍ സൗകര്യമില്ലെന്നും പി സി ജോര്‍ജ് പറഞ്ഞു.

ALSO READ:കൊച്ചി മെട്രോ; തൃപ്പൂണിത്തുറ ടെർമിനൽ മെട്രോ സ്റ്റേഷൻ ഉദ്ഘാടനം മാർച്ച് 6ന്

അതേസമയം പത്തനംത്തിട്ടയില്‍ തന്നെ തീരുമാനിച്ചത് ബിജെപിയാണെന്നും താന്‍ പത്തനംതിട്ടയില്‍ മത്സരിക്കാന്‍ യോഗ്യനാണെന്നും സഭയുടെ പിന്തുണ തനിക്കുണ്ടെന്നും അനില്‍ ആന്റണി പ്രതികരിച്ചു. ബിജെപിക്ക് മതവും രാഷ്ട്രീയവും ഇല്ല. പതിറ്റാണ്ടുകളായി പത്തനംതിട്ടയില്‍ പ്രവര്‍ത്തിക്കുന്ന പി സി ജോര്‍ജിന്റെ അത്രത്തോളം ബന്ധം തനിക്കില്ല. എന്നാല്‍ പത്തനംതിട്ടയില്‍ ജയിക്കുമെന്നും പി സിയുടെ അനുഗ്രഹം നേടാന്‍ കഴിഞ്ഞത് ഭാഗ്യമെന്നും അനില്‍ ആന്റണി കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News