‘ഇല്ലാത്ത മുഴുപ്പ് പറഞ്ഞ് എന്നെ പേടിപ്പിക്കരുത്’; തുഷാർ വെള്ളാപ്പള്ളിയെ കടുത്ത ഭാഷയിൽ വിമർശിച്ച് പി സി ജോർജ്

തുഷാർ വെള്ളാപ്പള്ളിയെ കടുത്ത ഭാഷയിൽ വിമർശിച്ച് പി സി ജോർജ്. ഇല്ലാത്ത മുഴുപ്പ് പറഞ്ഞ് തന്നെ പേടിപ്പിക്കരുതെന്ന് തുഷാറിനോട് പി.സി. ജോർജ് പറഞ്ഞു. നാലും മൂന്ന് എഴുപേർ കൂടെ ഇല്ലാത്തവൻ മുഴുപ്പ് പറഞ്ഞ് വന്നാൽ സിന്ദാബാദ് വിളിക്കാൻ എനിക്ക് നേരമില്ല. വിവരമില്ലാത്തവനാണ് തുഷാർ വെള്ളാപ്പള്ളിയെന്നും ജോർജ് കൈരളി ന്യൂസിനോട് പറഞ്ഞു.

Also Read: ലോക്സഭാ തെരഞ്ഞെടുപ്പ്; കോൺഗ്രസ് സീറ്റ് നിർണയം അനിശ്ചിതത്വത്തിൽ

ലോക്സഭാ തെരഞ്ഞെടുപ്പിൽ പി സി ജോർജിനെ തഴഞ്ഞ് അനിൽ ആന്റണിക്ക് സീറ്റ് നൽകാനുള്ള ബിജെപിയുടെ തീരുമാനത്തിൽ പൊട്ടിത്തെറികളുണ്ടായിരുന്നു. വിഷയത്തിൽ പി സി ജോർജിനെ വിമർശിച്ച് തുഷാർ വെള്ളാപ്പള്ളി നടത്തിയ പ്രസ്താവനകളോടാണ് പി സി ജോർജിന്റെ കടുത്ത ഭാഷയിലുള്ള മറുപടി. പി സി ജോർജിന്റെ സ്വഭാവം എല്ലാവർക്കും അറിയാം മാറുമെന്ന് കരുതുന്നില്ല എന്ന് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. പി സി ജോർജ് സംസാരിക്കുന്നത് എങ്ങനെ എന്ന് എല്ലാവർക്കും അറിയാം. പിസിയെ നിയന്ത്രിക്കണം എന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. നേതൃത്വതോട് പരാതി പറയാനില്ല.നടപടി ആവശ്യപ്പെടുന്നില്ല.

Also Read: പുതുച്ചേരിയില്‍ ലഹരിമരുന്നുമായി മലയാളി യുവാക്കള്‍ പിടിയില്‍

പിസി ജോർജ് തന്നെ സംസാരിച്ചു നടപടി വാങ്ങിക്കോളും. ഒരു സഭ പോലും പി സി ജോർജിനെ പിന്തുണക്കില്ല.ബിഡിജെഎസിനെ മാത്രമല്ല എല്ലാ സമുദായത്തെയും അപമാനിച്ച ആളാണ് പിസി. ഇത്തരം അഭിപ്രായം അനിൽ ആന്റണിക്ക് വോട്ട് വർധിപ്പിക്കുമെന്നും പി സി ജോർജ് പറഞ്ഞു.പൊട്ടുവാക്കിന് പൊട്ടുചെവി എന്നും തുഷാർ പിസിയെ ഒരിക്കലും ബിഡിജെഎസിൽ എടുക്കില്ല എന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News