പി ഇ സുരേഷ് അന്തരിച്ചു

മൂവാറ്റുപുഴ കടാതി കാരണാട്ട് കാവ് റോഡ് പടിഞ്ഞാറേക്കര വീട്ടില്‍ പി.ഇ.സുരേഷ് (68) അന്തരിച്ചു.പാര്‍ലമെന്റ് അംഗവും മൂവാറ്റുപുഴ മുനിസിപ്പല്‍ ചെയര്‍മാനുമായിരുന്ന പി.പി.എസ്‌തോസിന്റെ മകനും മുന്‍ മുനിസിപ്പല്‍ കൗണ്‍സിലറും മേള മുന്‍ പ്രസിഡന്റുമായ സുര്‍ജിത് എസ്‌തോസിന്റെ സഹോദരനുമാണ്.

ALSO READ :‘പൊതുവിദ്യാഭ്യാസ മേഖലയിലെ നവീകരണത്തിന് കേരളം ചെലവഴിച്ചത് 4500 കോടി രൂപ, അതെല്ലാം നാടിന്റെ മാറ്റത്തിന്റെ ഭാഗമായി’: മുഖ്യമന്ത്രി

മാറാടി എസ്‌തോസന്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ സ്ഥാപകനും മാനേജിങ് ഡയറക്ടറുമായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. കൂത്താട്ടുകുളം മീറ്റ് പ്രോഡക്ട്‌സ് ഓഫ് ഇന്ത്യയുടെ ജനറല്‍ മാനേജരായും ട്രാക്കോ കേബിള്‍ കമ്പനിയുടെ സീനിയര്‍ മാനേജരായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്‌കാര ശുശ്രൂഷ ഞായറാഴ്ച ഉച്ചയ്ക്ക് 2ന് കടാതിയിലെ വീട്ടില്‍ ആരംഭിക്കും. തുടര്‍ന്ന് മൂവാറ്റുപുഴ സെന്റ് തോമസ് കത്തീഡ്രലില്‍ സംസ്‌കാരം

ഭാര്യ: ബിനു. മക്കള്‍: അപ്പു (മുന്‍ എഡിറ്റര്‍, ഹിന്ദുസ്ഥാന്‍ ടൈംസ്, പിക്‌സ്റ്റോറി സ്ഥാപകന്‍), അമ്മു (അഡ്വക്കേറ്റ്). മരുമക്കള്‍: പ്രിയങ്ക കോത്തംരാജു (ഗേറ്റ്‌സ് ഡോക്ടറല്‍ സ്‌കോളര്‍, കാംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി), അഭിഷേക് ആനന്ദ് ഐഇഎസ് (ലോക ബാങ്ക് മുന്‍ ഇക്കണോമിസ്റ്റ്, ഇന്‍സൈനിയ പോളിസി റിസര്‍ച്ച് സ്ഥാപകന്‍, മാനേജിങ് ഡയറക്ടര്‍)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News