വംശീയ കലാപം തുടരുന്ന മണിപ്പൂരില്‍ സമാധാനം അകലെ

വംശീയ കലാപം തുടരുന്ന മണിപ്പൂരില്‍ സമാധാനം അകലെ. സമാധാന ചര്‍ച്ചകളോട് പ്രതികരിക്കാതെ വിട്ടുനില്‍ക്കുകയാണ് ഒരു വിഭാഗം കുകി സംഘടനകള്‍. ദേശീയപാത ഉപരോധത്തില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യവും സംഘടനകള്‍ അംഗീകരിച്ചിട്ടില്ല. അതേ സമയം പ്രധാനമന്ത്രി മൗനം വെടിയണമെന്നും മണിപ്പൂരിലേക്ക് സര്‍വകക്ഷി സംഘത്തെ അയക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

മണിപ്പൂരില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ നേരിട്ട് എത്തി ചര്‍ച്ചകള്‍ നടത്തിയിട്ടും പരിഹാരം കാണാനായില്ല. പിന്നാലെ സമാധാനം പുന:സ്ഥാപിക്കാന്‍ ഗവര്‍ണറുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെയും നിയോഗിച്ചു. എന്നാല്‍ എന്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി മണിപ്പൂര്‍ സന്ദര്‍ശിക്കുന്നില്ല. പ്രധാനമന്ത്രി മൗനം വെടിഞ്ഞ് മണിപ്പൂരിനെ കുറിച്ച് മന്‍ കീ ബാത് ചെയ്യണം. മണിപ്പുരിലേയ്ക്ക് സര്‍വ്വകക്ഷി സംഘത്തെ അയക്കണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി.

Also Read: ‘മോദി ജി താലി’: മോദിയുടെ പേരില്‍ വിഭവമൊരുക്കി ന്യൂജേഴ്‌സിയിലെ റെസ്‌റ്റോറന്‍റ്

സംഘര്‍ഷങ്ങള്‍ക്ക് അയവില്ലാത്തത് കേന്ദ്രസര്‍ക്കാരിന് വലിയ വെല്ലുവിളിയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇതിനിടെ സമാധാനം പുനസ്ഥാപിക്കന്‍ രൂപികരിച്ച സമിതിയോട് സഹകരിക്കില്ലെന്ന് കുക്കി വിഭാഗം വ്യക്തമാക്കി. സമിതിയില്‍ മുഖ്യമന്ത്രി ഇഷ്ടക്കാരെ കുത്തി നിറച്ചു എന്നാണ് കുക്കി വിഭാഗത്തിന്റെ ആരോപണം. കേന്ദ്രം നേരിട്ട് നടത്തുന്ന സമാധാന ശ്രമങ്ങളോട് മാത്രമേ സഹകരിക്കുകയുള്ളൂവെന്നും കുക്കിവിഭാഗം അറിയിച്ചു. അതേസമയം, ഈ മാസം 15 വരെ മണിപ്പൂരില്‍ ഇന്റര്‍നെറ്റ് നിരോധനം നീട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News