ഇന്ന് ലോക പാർപ്പിട ദിനം.ജീവിതത്തിന്റെ ഏറ്റവും അധികവും സമയം ചെലവഴിക്കുന്നതും കുടുംബങ്ങളുടെ കൂടെ വീടുകളിലാണ്.കുടുംബത്തിനൊപ്പം വീട്ടിൽ സമാധാനമായി ജീവിക്കുകയാണ് എല്ലാവരുടെയും ലക്ഷ്യവും.പ്രശ്നങ്ങളും സന്തോഷവും എല്ലാം നിറയുന്ന വീട് ഒരു സ്വർഗ്ഗം തന്നെയാണ്. എല്ലാവർക്കും .
ഇത്തവണത്തെ പാർപ്പിട ദിനം മികച്ച നഗര ഭാവി സൃഷ്ടിക്കാൻ യുവാക്കളുടെ ഇടപെടൽ അനിവാര്യമാണ് എന്ന പ്രമേയത്തിന് കീഴിലാണ്. സുസ്ഥിര നഗരങ്ങളെയും കമ്മ്യൂണിറ്റികളെയും രൂപപ്പെടുത്തുന്നതിൽ യുവാക്കളുടെ സജീവമായ ഇടപെടലിന് വലിയ പ്രധാന്യമുണ്ട്. വീട് എന്ന സാമൂഹിക ചുറ്റുപാടിൽ ഒതുങ്ങി നിൽക്കാതെ ഭാവിയെ കൂടെ കരുതണം ഇനിമുതൽ .
ജനസംഖ്യാ വളർച്ചയും നഗരങ്ങളിലേക്കുള്ള കുടിയേറ്റവും, കാലാവസ്ഥാ വ്യതിയാനവും എല്ലാം നഗരവാസികൾക്ക് പ്രത്യേകിച്ച് ദരിദ്രർക്ക് അടിസ്ഥാന സേവനങ്ങൾ നൽകുന്നതിൽ വെല്ലുവിളികൾ സൃഷ്ടിക്കുന്നവയാണ് . മാലിന്യ സംസ്കരണം, ഗതാഗതം, ഊർജം , വെള്ളം, ശുചിത്വം തുടങ്ങിയ അടിസ്ഥാന സേവനങ്ങൾ സുസ്ഥിരവികസനത്തിലൂടെ ജനങ്ങൾക്ക് ഉറപ്പുവരുത്തേണ്ട കടമയും നഗരങ്ങൾക്കുണ്ട്. ഇത്തരത്തിൽ സമൂഹ്യ ബാധ്യത ഉറപ്പുവരുത്തേണ്ടതുണ്ട്.ഇതാണ് ഇത്തവന്നത്തെ പാർപ്പിട ദിനത്തിന്റെ ലക്ഷ്യം.
സമാധാനമായി കഴിയുക എന്നതിനപ്പുറം വീടും സമൂഹവും കൂടി സുരക്ഷിതമാക്കുമ്പോൾ സന്തോഷവും ജീവിത നിലവാരവും വർധിക്കും എന്നത് ഉറപ്പാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here