അവസാനം ഞങ്ങള്‍ പരസ്പരം കണ്ടു ; ആ ഹ്യദയമിടിപ്പ് എന്നും ഓർക്കും കുഞ്ഞുമകളെ കുറിച്ചുള്ള കുറിപ്പുമായി പേളിമാണി

മലയാളികളുടെ ഏറെ പ്രിയപ്പെട്ട നടിയും അവതാരകയുമാണ് പേളി മാണി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം കഴിഞ്ഞ ദിവസമാ പെണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്. താരത്തിന്റെ ഭര്‍ത്താവും നടനുമായ ശ്രീനിഷാണ് ഈ സന്തോഷവാര്‍ത്ത ആരാധകരെ അറിയിച്ചത്. മകള്‍ക്കൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുകയാണ് താരം ഇപ്പോള്‍.

ALSO READ :മാലിദ്വീപില്‍ നിന്നും ഇന്ത്യന്‍ സൈന്യത്തെ പിന്‍വലിക്കണം: പ്രസിഡന്റ് മുഹമ്മദ് മുയിസ്സു

മകളെ ആദ്യമായി കയ്യിലെടുത്ത നിമിഷമാണ് പേളി ആരാധകര്‍ക്കായി പങ്കുവെച്ചത്.മനോഹരമായ കുറിപ്പിനൊപ്പമായിരുന്നു താരത്തിന്റെ പോസ്റ്റ്.ഈ നിമിഷം എന്നും ഓര്‍മിക്കുമെന്നായിരുന്നു താരം കുറിച്ചത്.

ALSO READ ;പഴം കഴിക്കാം ഹൃദയാരോഗ്യം മെച്ചപ്പെടുത്താം ; ഇനിയും കൂടുതലറിയാം

ഒന്‍പത് മാസത്തിനു ശേഷം, അവസാനം ഞങ്ങള്‍ പരസ്പരം കണ്ടെന്നും മൃദുലമായ തൊലിയും ചെറിയ ഹൃദയമിടിപ്പും ഞാന്‍ എന്നും ഓര്‍ക്കുമെന്നും എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷമാണതെന്നും താരം കുറിച്ചു. ഇന്ന് ഞാന്‍ മറ്റൊരു പെണ്‍കുഞ്ഞിന്റെ കൂടെ അമ്മയാണ്.നിങ്ങള്‍ എല്ലാവരും സ്നേഹവും പ്രാര്‍ത്ഥനകളും അറിയിച്ചെന്ന് ശ്രീനി പറഞ്ഞു. അത് എന്റെ ഹൃദയം നിറച്ചു. എന്റെ കുഞ്ഞ് കുടുംബത്തെ എത്രത്തോളമാണ് നിങ്ങള്‍ സ്നേഹിക്കുന്നത്. എല്ലാവര്‍ക്കും നന്ദി. എല്ലാവരേയും ഞാന്‍ സ്നേഹിക്കുന്നു. നിങ്ങളുടെ അനുഗ്രഹത്തില്‍ ഞങ്ങളുടെ കുഞ്ഞ് സുരക്ഷിതയാണെന്ന് എനിക്കറിയാം എന്നും പറഞ്ഞാണ് താരം സോഷ്യല്‍ മീഡിയയിലെ കുറിപ്പ് അവസാനിപ്പിച്ചത്.. സാനിയ അയ്യപ്പന്‍, റിമി ടോമി, ഗോവിന്ദ് പത്മസൂര്യ, പ്രിയാമണി, പൂര്‍ണിമ ഇന്ദ്രജിത്ത് തുടങ്ങിയ നിരവധി താരങ്ങളാണ് പോസ്റ്റിന് താഴെ ആശംസകളുമായി എത്തിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News