‘എഡിറ്റിങ് ആണെന്ന് പറയിയേയില്ല’, ജിപിയുടെയും ഗോപികയുടെയും വിവാഹത്തിൽ പേർളി, ഫോട്ടോക്ക് കമന്റുമായി സോഷ്യൽമീഡിയ

നടനും അവതാരകനുമായ ഗോവിന്ദ് പത്മസൂര്യയുടെയും നടി ഗോപിക അനിലിന്റെയും വിവാഹത്തിൽ പങ്കെടുക്കാൻ നിരവധി താരപ്രമുഖരാണ്‌ എത്തിയത്. വിവാഹ ആഘോഷങ്ങളുടെ വീഡിയോ എല്ലാം ഇതിനോടകമാ സോഷ്യൽമീഡിയയയിൽ വൈറലാണ്. ഇപ്പോഴിതാ ഗോവിന്ദ് പത്മസൂര്യയുടെ അടുത്ത സുഹൃത്തായ പേർളി മാണി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റാണ് വൈറലാകുന്നത്.

ഗോവിന്ദ് പത്മസൂര്യക്കും ഗോപികയ്ക്കുമൊപ്പമുള്ള ഒരു ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുകയാണ് പേർളി. വടക്കുംനാഥ ക്ഷേത്രത്തില്‍ താലികെട്ട് കഴിഞ്ഞു വരുന്ന ജിപിയ്ക്കും ഗോപികയ്ക്കുമൊപ്പം  നില്‍ക്കുന്ന പേർളിയുടെ ഫോട്ടോ എഡിറ്റ് ചെയ്താണ് വെച്ചിരിക്കുന്നത്. തമാശരൂപത്തിലാണ് പേർളി ഈ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.

ALSO READ: ഫ്രാന്‍സ് കര്‍ഷക പ്രക്ഷോഭം: മൊണാലിസ ചിത്രത്തിന് നേരെ സൂപ്പെറിഞ്ഞ് പരിസ്ഥിതി പ്രവര്‍ത്തകർ

‘നിങ്ങള്‍ രണ്ടു പേര്‍ക്കും ആശംസകള്‍ നേരുന്നു. ഒരു കുഞ്ഞിനെ പ്രസവിച്ച് ആഴ്ച്ചകള്‍ക്കുള്ളില്‍ തന്നെ നിങ്ങളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷവതിയാണ് ഞാന്‍. അതാണ് സൗഹൃദം. ഇത് ഫോട്ടോഷോപ്പ് ചിത്രമാണെന്ന് പലരും പറയും. സാരി ധരിക്കാന്‍ കഴിഞ്ഞില്ല. അതിന് നീ എന്നോട് ക്ഷമിക്കണം. പദ്മസൂര്യയ്‌ക്കൊപ്പമുള്ള റോളര്‍ കോസ്റ്റര്‍ റൈഡിന് ഗോപിക തയ്യാറായിക്കോളൂ.’ എന്നാണ് ചിത്രത്തിനൊപ്പം പേർളി കുറിച്ചത്. നിരവധി പേരാണ് ഈ ചിത്രത്തിന് കമന്റുമായെത്തിയത്. . ‘മതി, മതി, വേഗം തിരിച്ചു വാ..രണ്ട് കൊച്ചുങ്ങളെ ഹാന്‍ഡ്ല്‍ ചെയ്യാന്‍ പാടാണ്.’ എന്നാണ് ശ്രീനിഷ് ചിത്രത്തിന് താഴെ കുറിച്ച കമന്റ്.

അതേസമയം ഗോവിന്ദ് പത്മസൂര്യയുടെയും നടി ഗോപിക അനിലിന്റെയും താലികെട്ടിനു മുന്നോടിയായുള്ള ചടങ്ങുകളുടെ ആഘോഷ വീഡിയോകളും സോഷ്യൽമീഡിയയിൽ വലിയ രീതിയിൽ വൈറലായിരുന്നു. ഈ ആഘോഷ പരിപാടികളായിൽ എല്ലാം നിരവധി താരങ്ങളും എത്തിയിരുന്നു.

ALSO READ: വീണ്ടും സത്യപ്രതിജ്ഞ: നിതീഷ് കുമാര്‍ ബീഹാര്‍ മുഖ്യമന്ത്രിയായി അധികാരമേറ്റു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News