‘അമ്മേടെ വയറ്റില്‍ കുഞ്ഞുവാവ, ഡാഡിയുടെ വയറ്റില്‍ ദോശ’; വിശേഷം പങ്കുവെച്ച് പേര്‍ളിമാണി

പ്രേഷകരുടെ പ്രിയതാരം പേർളി മാണിയുടെ ഓരോ വിശേഷങ്ങളും ആരാധകർക്കിടയിൽ വലിയ തരംഗമാണ്. പേർളിയുടെ മാത്രമല്ല ഭർത്താവ് ശ്രീനിഷിന്‍റെയും മകൾ നില യുടെയും ഫോട്ടോകളും വിഡിയോകളുമെല്ലാം സോഷ്യൽമീഡിയ ആരാധകർക്കിടയിൽ ചർച്ചയാണ്. അതുകൊണ്ടു തന്നെ പേർളി തന്റെ ഒട്ടുമിക്ക വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്.

ALSO READ: മോഹൻലാൽ വീണ്ടും ജീത്തു ജോസഫിനൊപ്പം; ദൃശ്യം മൂന്നാം ഭാഗമോ എന്ന് ആരാധകർ

ഇപ്പോഴിതാ പേർളി പങ്കുവെച്ച മറ്റൊരു സന്തോഷ വാർത്തയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. രണ്ടാമതും താൻ ഗർഭിണിയാണെന്ന വിശേഷമാണ് പേർളി ഭർത്താവിനും മകൾക്കും ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് കുറിച്ചിരിക്കുന്നത്.

‘ അമ്മേടെ വയറ്റിലു കുഞ്ഞുവാവ, ഡാഡിയുടെ വയറ്റിലു ദോശ. സന്തോഷത്തോടു കൂടിയാണ് ഈ വാർത്ത നിങ്ങളോടു പങ്കുവെയ്ക്കുന്നത്, രണ്ടാമത്തെ കുഞ്ഞിനെ നമ്മൾ പ്രതീക്ഷിക്കുന്നു ,നിങ്ങളുടെ അനുഗ്രഹം വേണം’ എന്നാണ് പേര്‍ളി സമൂഹമാധ്യമത്തില്‍ കുറിച്ചിരിക്കുന്നത്.  സന്തോഷം അറിയിച്ചുകൊണ്ടുള്ള നിരവധി കമന്റുകളാണ് പേർളിയുടെ പോസ്റ്റിനു താഴെ വരുന്നത്

ALSO READ: “തീയേറ്റർ കുലുങ്ങും”, മലൈക്കോട്ടൈ വാലിബനില്‍ മോഹന്‍ലാലിന്‍റെ കഥാപാത്രത്തെ കുറിച്ച് ടിനു പാപ്പച്ചന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News