കാലുകളിലെ നഖങ്ങള്‍ മനോഹരമാകണോ? പെഡിക്യൂര്‍ ഇനി വീട്ടില്‍ ചെയ്യാം

കാലുകളുടെ നഖങ്ങള്‍ക്ക് അധികം ശ്രദ്ധ കൊടുക്കാത്ത നിരവധിപേരുണ്ട് നമുക്ക് ചുറ്റും. കാലുകളൊക്കെ ആര് ശ്രദ്ധിക്കാനാണ് എന്ത് ചിന്തിക്കുന്നവരാണ് പലരും. എന്നാല്‍ നമ്മുടെ മഖവും കൈയും പോലെ കാലുകളും എപ്പോഴും മനോഹരമാക്കി വയ്ക്കുക തന്നെ വേണം.

കാലിലെ നഖങ്ങളുടെ ഭംഗി സംരക്ഷിക്കാന്‍ പറ്റിയ മാര്‍ഗ്ഗമാണ് പെഡിക്യൂര്‍. പലരും പലപ്പോഴും പാര്‍ലറുകളിലും മറ്റും പോയാണ് പെഡിക്യൂര്‍ ചെയ്യാറുള്ളത്. എന്നാല്‍ കാലിലെ നഖങ്ങളുടെ ഭംഗം സംരക്ഷിക്കുന്നതിനായി പെഡിക്യൂര്‍ ഇനി നമുക്ക് നമ്മുടെ വീടുകളില്‍ ചെയ്യാവുന്നതേയുള്ളൂ.

ആഴ്ചയില്‍ രണ്ട് ദിവസമെങ്കിലും പെഡിക്യൂര്‍ ചെയ്യണം. തുടക്കം നഖങ്ങള്‍ മുറിച്ചു കൊണ്ടാകാം. നെയില്‍ കട്ടര്‍ കൊണ്ട് ഇരുവശവും ആദ്യവും പിന്നീട് നടുഭാഗവും എന്ന ക്രമത്തില്‍ നഖങ്ങളുടെ അറ്റം അല്‍പം വളഞ്ഞിരിക്കുന്ന രീതിയില്‍ നഖം മുറിക്കാം. നെയില്‍ പോളീഷ് ഉണ്ടെങ്കില്‍ റിമൂവര്‍ ഉപയോഗിച്ച് അവ നീക്കം ചെയ്യണം.

കാലുകള്‍ കഴുകി തുടച്ച ശേഷം എണ്ണയോ ഏതെങ്കിലും മോയ്സ്ചറൈസിങ് ക്രീമോ ഉപയോഗിച്ച് കാലുകള്‍ മസാജ് ചെയ്യുക. ഉപ്പൂറ്റി, വിരലുകള്‍, വിരലിടകള്‍ എന്നിവ നന്നായി മസാജ് ചെയ്യണം.

കട്ടിലില്‍ ഇരുന്ന ശേഷം ഉരുണ്ട റൂള്‍തടിയോ, പൈപ്പോ നിലത്ത് വച്ച് കാല്‍ ചവുട്ടി സാവധാനം ഉരുട്ടുന്നത് കാല്‍പാദങ്ങള്‍ക്ക് മസാജ് നല്‍കും. കാലുകള്‍ മുന്നോട്ടും പിന്നോട്ടും വട്ടത്തിലും സ്ട്രെച്ച് ചെയ്യുക.

ഒരു ചെറിയ ബേസിനില്‍ ഇളം ചൂട് വെള്ളമെടുത്ത് പാദങ്ങള്‍ 5-10 മിനിറ്റ് മുക്കി വയ്ക്കുക. ഈ വെള്ളത്തില്‍ ഡെഡ് സീ സാള്‍ട്ട് ചേര്‍ക്കുന്നത് നല്ലതാണ്. സാധാരണ ഉപ്പും നാരങ്ങാനീരും കലര്‍ത്തുന്നതും ഗുണം ചെയ്യും. ഉപ്പ്, കാലിലെ ചെറിയ മുറിവുകളും അണുബാധകളും കുറയ്ക്കുകയും നാരങ്ങാനീര് മൃദുത്വം നല്‍കുകയും ചെയ്യും.

ഇതിന് ശേഷം ഫുട് സ്ക്രബ് ഉപയോഗിച്ച് കാലുകള്‍ മൃദുവായി ഉരസുക. മൃതകോശങ്ങള്‍ ഇതിലൂടെ നീക്കം ചെയ്യാം. വൃത്താകൃതിയില്‍ വേണം സ്ക്രബ് കൊണ്ട് ഉരസാന്‍. സ്ക്രബ് ചെയ്യാന്‍ മൃദുവായ ലിക്വിഡ് സോപ്പും പ്യൂമിസ് സ്റ്റോണും ഉപയോഗിക്കാം.

കാല്‍ കഴുകി തുടച്ച ശേഷം മോയിസ്ചറൈസിങ് ക്രീമോ ഫുട് ക്രീമോ ഉപയോഗിക്കാം. കാലുകള്‍ക്കായി പ്രത്യേകമായി തയ്യാറാക്കിയ ക്രീമുകള്‍ പുരട്ടുന്നത് നന്നായിരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News