ടൂറിന് പോകാന്‍ ഇഷ്ടമുള്ളവരാണ് നമ്മളില്‍ പലരും. ചിലര്‍ കൂട്ടുകാരുമായി പോകാന്‍ ആഗ്രഹിക്കുമ്പോള്‍ ചിലരാകട്ടെ കൂട്ടുകാരെ പറ്റിച്ച് പോകാനൊരുങ്ങും. അത്തരത്തില്‍ കൂട്ടുകാരെ പറ്റിച്ച് ടൂറിന് പോകുകയാണെങ്കില്‍ അതിന് പറ്റിയ സ്ഥലം പീരുമേടാണ്. അത്തരത്തില്‍ പോകാന്‍ പറ്റിയ സ്ഥലങ്ങളില്‍ കുട്ടിക്കാനവും പരുന്തുംപാറയും ഇടം നേടിയിട്ടുണ്ട്.
ഇടുക്കി ജില്ലയിലെ തേക്കടിയിലേക്കുള്ള വഴിയിലെ ഒരു ചെറിയ മലമ്പ്രദേശ പട്ടണമാണ് പീരുമേട്. ഈ സ്ഥലം സുഖകരമായ കാലാവസ്ഥ, പ്രകൃതി മനോഹാരിത എന്നിവയ്ക്ക് പ്രസിദ്ധമാണ്. ആകാശത്തോളം ഉയരുന്ന കുന്നുകള്‍ക്കിടയില്‍ വിശാലമായ പുല്‍മേടുകളാണ്. നാലു കിലോമീറ്റര്‍ അകലെയുള്ള ത്രിശങ്കു കുന്നുകള്‍ ദീര്‍ഘദൂര നടത്തത്തിന് വഴികളൊരുക്കുന്നു.
സൂര്യാസ്തമനവും സൂര്യോദയവും കാണാന്‍ ത്രിശങ്കുവിനു മുകളിലേക്ക് ഒരു നടത്തം ആരോഗ്യവും ഉല്ലാസവും പകരും. തോട്ടങ്ങളും കാടും കടന്നു വരുന്ന കാറ്റ് സഞ്ചാരികള്‍ക്ക് ആനന്ദം പകരും. കടല്‍ നിരപ്പില്‍ നിന്ന് 915 മീറ്റര്‍ ഉയരത്തില്‍ ചെറുകുന്നുകളും, തോട്ടങ്ങളുമുളള, സാഹസിക നടത്തത്തിനും കുതിരസവാരിക്കും സൈക്കിള്‍ സവാരിക്കും യോജിച്ച സ്ഥലമാണ് പീരുമേട്.
ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കില്‍ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ഗ്രാമവും വിനോദസഞ്ചാര കേന്ദ്രവുമാണ് കുട്ടിക്കാനം. ഈ സ്ഥലം, തേയില തോട്ടങ്ങളുടെ പച്ചപ്പ് നിറഞ്ഞ പ്രദേശമാണ്. ദേശീയപാത 183 ഉം മലയോര ഹൈവേയും സംഗമിക്കുന്നത് കുട്ടിക്കാനത്ത് വെച്ചാണ്. പ്രകൃതി സൗന്ദര്യം കൊണ്ട് സഞ്ചാരികള്‍ക്ക് വിസമയ കാഴ്ചകള്‍ സമ്മാനിക്കുന്ന ഇടുക്കി ജില്ലയിലെ ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് മഞ്ഞു മൂടിയ മലനിരകള്‍ കൊണ്ട് സമ്പന്നമായ കുട്ടിക്കാനം.
Also Read : ആരാധകരെ ശാന്തരാകുവിന്‍… വാലിബന്‍ വരുന്നു… പുത്തന്‍ അപ്പ്‌ഡേറ്റ് ഇങ്ങനെ!
സമുദ്ര നിരപ്പില്‍ നിന്ന് ഏകദേശം 3,500 അടി ഉയരെയായി മേഘങ്ങള്‍ തൊട്ട് തലോടുന്ന മലനിരകളും കടുത്ത വേനല്‍ കാലത്തും ഒഴിയാത്ത കോടമഞ്ഞും കുട്ടിക്കാനത്തിന്റെ മാത്രം സവിശേഷതയാണ്. കോട്ടയം- കുമളി റോഡില്‍ പീരുമേടിന് സമീപമായാണ് കുട്ടിക്കാനം. കണ്ണെത്താദൂരത്തോളം പടര്‍ന്ന് കിടക്കുന്ന തെയില തോട്ടങ്ങളുള്ള കുട്ടിക്കാനത്തിന് ചരിത്രപരമായും ഏറെ പ്രാധാന്യമുണ്ട്.
ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കില്‍ ഉള്‍പ്പെടുന്ന ഒരു ഗ്രാമമാണ് പരുന്തുംപാറ. വളര്‍ന്നു വരുന്ന ഒരുവിനോദസഞ്ചാര കേന്ദ്രമാണിത്. സ്വസ്ഥമായ അന്തരീക്ഷവും കാടിന്റെ നൈര്‍മല്യവും അടുത്തറിയാന്‍ ഒരുപാട് സ്വദേശീയ സഞ്ചാരികള്‍ ഇവിടെ എത്താറുണ്ട്. നഗരത്തിന്റെ തിരക്കും ബഹളവവും വിട്ട് വനങ്ങളുടെ ശാന്തമായ ദൃശ്യം ആസ്വദിക്കാന്‍ ഉചിതമായ സ്ഥലമാണിത്.
വിശാലമായ ഉയര്‍ന്ന പ്രദേശമായതിനാല്‍ ഇവിടെ നിന്നു നോക്കുമ്പോള്‍ നാലുപാടും വളരെ ദൂരത്തോളം ഉള്ള മലനിരകള്‍ കാണുവാന്‍ കഴിയും. മഞ്ഞു മൂടി ഇടയ്കിടെ കാഴ്ച മറയുകയും താമസിയാതെ കാറ്റടിച്ച് ദൂരെയുള്ള മലനിരകള്‍ പ്രത്യക്ഷമാകുകയും ചെയ്യുന്നത് മനോഹരമായ ഒരു അനുഭവമാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here