അരിക്കൊമ്പനെ തേക്കടി മേഖലയിൽ തുറന്ന് വിടുന്നതിനെതിരെ പീരുമേട് എംഎൽഎ

അരിക്കൊമ്പനെ പെരിയാർ വന്യജീവി സങ്കേതത്തിലെ തേക്കടി മേഖലയിലേക്ക് മാറ്റുന്നതിൽ പ്രതിഷേധമറിയിച്ച് പീരുമേട് എംഎൽഎ വാഴൂർ സോമൻ. പെരിയാർ വന്യ ജീവി സങ്കേതത്തിന്റെ ഭാഗമായ തമിഴ്നാടിനോട് ചേർന്ന മേതകാനത്താണ് അരിക്കൊമ്പനെ തുറന്നുവിടുക.

ഇത്തരം അപകടകാരിയായ ആനയെ ഈ മേഖലകളിൽ വീടുന്നതിൽ ആശങ്ക ഉണ്ടെന്നും എംഎൽഎ പറഞ്ഞു. പെരിയാറിലെ ഇക്കോ ടൂറിസം പരിപാടികളും മംഗളാദേവി ഉത്സവം ഉൾപ്പെടെ മറ്റ് പരിപാടികളും നടക്കുന്നതിനാൽ ആശങ്ക ഉയരുന്നതായും എംഎൽഎ പറഞ്ഞു.

അതേസമയം, അരിക്കൊമ്പന്‍ ദൗത്യം വിജയകരമായി പൂർത്തിയാക്കി. സങ്കീര്‍ണമായ ദൗത്യത്തിനൊടുവില്‍ ആനയെ ലോറിയില്‍ കയറ്റി. ശ്രമങ്ങള്‍ അവസാന ഘട്ടത്തിലേക്ക് അടുക്കുന്നതിനിടെ പ്രദേശത്ത് കനത്ത കാറ്റും മഴയുമുണ്ടായത് ദൗത്യത്തിന് വെല്ലുവിളി ഉയർത്തിയിരുന്നു. എങ്കിലും കുങ്കിയാനകളുടെ സഹായത്തോടെ ദൗത്യം വിജയകരമാകുകയായിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News