തണ്ണീർക്കൊമ്പൻ്റെ ശരീരത്തിൽ പെല്ലറ്റിന്റെ പാടുകൾ കണ്ടെത്തി; തുരത്താൻ ഉപയോഗിച്ചതാകാമെന്ന് സംശയം

കഴിഞ്ഞ ദിവസം ചരിഞ്ഞ തണ്ണീർക്കൊമ്പൻ്റെ ശരീരത്തിൽ പെല്ലെറ്റ് കൊണ്ട പാടുകൾ കണ്ടെത്തി. കൃഷിയിടത്തിലോ ജനവാസ മേഖലയിലോ എത്തിയപ്പോൾ തുരത്താൻ ഉപയോഗിച്ചതാകാം എന്നാണ് വിവരം. തണ്ണീർ കൊമ്പനെ കേരള വനമേഖലയിൽ കണ്ടപ്പോൾ തന്നെ, കേരള കർണാടക വനംവകുപ്പുകൾ തമ്മിൽ ആശയ വിനിമയം നടത്തിയിരുന്നു. കൃത്യമായ ലൊക്കേഷൻ സിഗ്നൽ പല ഘട്ടങ്ങളിലും ലഭിച്ചിച്ചിരുന്നില്ല. ഇത് കാട്ടാനയെ ട്രാക്ക് ചെയ്യാൻ തടസ്സമായി.

തണ്ണീർ കൊമ്പനെ തോൽപ്പെട്ടി മേഖലയിൽ ഒരാഴ്ച മുൻപ് കണ്ടതായി വനംവകുപ്പിന് വിവരം ലഭിച്ചിരുന്നു. ആന എത്തിയത് നാഗർഹോളെയിൽ നിന്ന് തിരുനെല്ലി കാട്ടിലൂടെയാണെന്ന് അധികൃതർ അറിയിച്ചു.

Also read:കോഴിക്കോട് കീഴരിയൂരിൽ ഓയിൽ മില്ലിന് തീപിടിച്ചു; തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു

മയക്കുവെടി വെച്ച് പിടികൂടി കർണാടകയിൽ എത്തിച്ച ശേഷമാണ് കൊമ്പൻ ചരിഞ്ഞത്. ബന്ദിപ്പൂരിൽ വെച്ചാണ് മരണം സംബഹ്വിച്ചത്.15 മണിക്കൂറാണ് കൊമ്പൻ മാനന്തവാടിയെ വിറപ്പിച്ചത്. വിദഗ്ദ പരിശോധന നടത്തും മുൻപെയാണ് കാട്ടാന ചരിഞ്ഞത്. 20 ദിവസത്തിനിടെ ആന രണ്ടു തവണ മയക്കുവെടി ദൗത്യത്തിന് വിധേയമായിരുന്നു. ഹൃദയാഘതത്തെ തുടർന്നാണ് ആന ചരിഞ്ഞത്.

അതേസമയം, പതിനേഴര മണിക്കൂര്‍ നീണ്ട ദൗത്യത്തിനൊടുവിലാണ് കര്‍ണാടക വനംവകുപ്പിന്‍റെ ബന്ദിപ്പൂരിലുള്ള ആന ക്യാമ്പില്‍ തണ്ണീര്‍ കൊമ്പനെ എത്തിച്ചിരുന്നത്. ആന പൂര്‍ണ ആരോഗ്യവാനാണെന്നായിരുന്നു നേരത്തെ വനംവകുപ്പ് അറിയിച്ചിരുന്നതെങ്കിലും അപ്രതീക്ഷിതമായാണ് ചരിഞ്ഞുവെന്ന വിവരം അധികൃതര്‍ സ്ഥിരീകരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News