മൊബൈല്‍ ഫോണ്‍ നമ്പറിന് ഇനി പണം നല്‍കണം, ഉപയോഗത്തിലില്ലാത്ത നമ്പറുകള്‍ക്ക് പിഴ ഈടാക്കും; നിര്‍ദേശവുമായി ട്രായ്

ഇനി മുതല്‍ മൊബൈല്‍ നമ്പറുകള്‍ കിട്ടാന്‍ വരെ പണം നല്‍കേണ്ടി വരുമെന്ന നിര്‍ദേശവുമായി ട്രായ്. രാജ്യത്തെ മൊബൈല്‍ നമ്പറുകള്‍ക്കും ലാന്‍ഡ് ഫോണ്‍ നമ്പറുകള്‍ക്കും പണം ഈടാക്കാനാണ് നിര്‍ദേശം. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്‌യുടെ) നിര്‍ദേശത്തിന് സര്‍ക്കാരിന്റെ അനുമതി ലഭിച്ചാല്‍ ഇത് ഉടന്‍ പ്രാവര്‍ത്തികമാക്കുമെന്നാണ് റിപ്പോര്‍ട്ട്. കമ്പനികള്‍ക്കും ഉപയോക്താക്കള്‍ക്കും ഇത് ഒരുപോലെ ബാധകമാണ്. മൊബൈല്‍ ഓപ്പറേറ്റര്‍മാരില്‍ നിന്ന് നിരക്കുകള്‍ ചുമത്തുകയും പിന്നീട് ഇത് ഉപയോക്താക്കളില്‍ നിന്ന് അവര്‍ക്ക് വീണ്ടെടുക്കാനും കഴിയും.

ALSO READ:ഡിവൈഎഫ്ഐ മുഖമാസിക യുവധാരയുടെ 2023 ലെ സാഹിത്യപ്രതിഭാ പുരസ്കാരം പ്രഖ്യാപിച്ചു

ഉപയോഗത്തിലില്ലാത്ത നമ്പറുകള്‍ക്ക് പിഴ ഈടാക്കാനും ട്രായ് നിര്‍ദേശമുണ്ട്. രണ്ട് സിമ്മുള്ള ഒരു വരിക്കാരന്‍ അതിലൊന്ന് ദീര്‍ഘകാലമായി ഉപയോഗിക്കാതിരിക്കുകയും ഒരു ഉപഭോക്താവിനെ നഷ്ടപ്പെടുമെന്ന് ഭയന്ന് ആ നമ്പര്‍ ഓപ്പറേറ്റര്‍ റദ്ദാക്കുകയും ചെയ്തില്ലെങ്കില്‍ ഓപ്പറേറ്ററില്‍ നിന്ന് പിഴയടക്കമുള്ളവ ചുമത്തിയേക്കുമെന്നും സൂചനയുണ്ട്.

ALSO READ:ഈ ലക്ഷണങ്ങള്‍ നിങ്ങള്‍ക്കുണ്ടോ? എങ്കില്‍ സൂക്ഷിക്കണം

യുകെ, ലിത്വാനിയ, ഗ്രീസ്, ഹോങ്കോംഗ്, ബള്‍ഗേറിയ, കുവൈറ്റ്, നെതര്‍ലാന്‍ഡ്‌സ്, ഓസ്‌ട്രേലിയ, സിംഗപ്പൂര്‍, ബെല്‍ജിയം, ഫിന്‍ലാന്‍ഡ്, സ്വിറ്റ്‌സര്‍ലന്‍ഡ്, പോളണ്ട്, നൈജീരിയ, ദക്ഷിണാഫ്രിക്ക, ഡെന്‍മാര്‍ക്ക് തുടങ്ങിയ രാജ്യങ്ങള്‍ ഇത്തരത്തില്‍ ഉപയോക്താക്കളില്‍ നിന്ന് പണം ഈടാക്കുന്നതായി ട്രായ് ചൂണ്ടിക്കാട്ടി. അതേസമയം, ട്രായുടെ പുതിയ നീക്കം ഉപഭോക്താക്കള്‍ക്ക് സാമ്പത്തിക ഭാരം അധികമാക്കുമെന്ന് വ്യാപക വിമര്‍ശനം ഉയരുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News