പു​ക​വ​ലി,കേ​ടായേക്കാവുന്ന ഭ​ക്ഷ​ണങ്ങൾ, സീ​റ്റു​ക​ളി​ൽ കാ​ലു​ക​ൾ കയറ്റിയുള്ള യാത്ര; നി​യ​മ​ലം​ഘ​ന​ങ്ങൾക്ക് പുതിയ പിഴ

സൗ​ദി​യിലെ പൊ​തു​ഗ​താ​ഗ​ത സംവിധാനത്തിൽ ബ​സ്, ട്രെ​യി​ൻ, ക​പ്പ​ൽ യാ​ത്ര​ക്കാർ നിയമലംഘനങ്ങൾ നടത്തിയാൽ ഇനി പിഴ നൽകേണ്ടി വരും. നി​യ​മ​ലം​ഘ​ന​ങ്ങൾക്ക് അവയുടെ രീതിയനുസരിച്ച് 100 മു​ത​ൽ 500 റി​യാ​ൽ വ​രെ​യാ​ണ്​ പി​ഴ ചു​മ​ത്തു​ക.

സൗദിമ​ന്ത്രി​സ​ഭയുടെ തീ​രു​മാ​ന​ത്തി​​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഔ​ദ്യോ​ഗി​ക ഗ​സ​റ്റ് പ്രസിദ്ധീകരിച്ച പട്ടികയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അ​വ​കാ​ശ​ങ്ങ​ളും നി​ബ​ന്ധ​ന​ക​ളും, നിയമ ലം​ഘ​ന​ങ്ങ​ൾ​ക്കു​ള്ള പി​ഴ​യും അ​വ​കാ​ശ​ലം​ഘ​ന​ങ്ങ​ൾ​ക്കു​ള്ള ന​ഷ്​​ട​പ​രി​ഹാ​ര​വും സംബന്ധിച്ച വിവരങ്ങളാണ് ഇതിലുള്ളത്.

പട്ടിക പ്രകാരം നഗരങ്ങൾ തമ്മിലുള്ള ഇന്റർസിറ്റി ബസുകൾ, നഗരത്തിനകത്തുള്ള ഇൻട്രാസിറ്റി ബസുകൾ,നഗരങ്ങളിൽ നിന്നും നഗരങ്ങളിലേക്കുള്ള ഇന്റർസിറ്റി റെയിൽവേ, നഗരത്തിനകത്തെ ഇൻട്രാസിറ്റി റെയിൽവേ, കപ്പൽ യാത്രക്കാർ എന്നിങ്ങനെ ഒരോ വിഭാഗങ്ങൾക്കുമായി പ്രത്യേകം നിബന്ധനകളും നിയമലംഘനങ്ങളും പിഴകളും ഉൾപ്പെടുത്തി പട്ടികയിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്.ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്ന വ​സ്തു​ക്ക​ളും യാ​ത്ര​ക്കി​ടെ കേ​ടാ​യേ​ക്കാ​വു​ന്ന ഭ​ക്ഷ​ണ​സാമഗ്രഹികളും യാത്രയിൽ ഒ​പ്പം ക​രു​തി​യാ​ൽ 200 റി​യാ​ൽ പി​ഴ നൽകണം. ടി​ക്ക​റ്റി​ല്ലാ​തെ യാ​ത്ര ചെ​യുന്നവർക്ക് ടി​ക്ക​റ്റ്​ നി​ര​ക്കിന് പുറമെ 200 റി​യാ​ൽ പി​ഴയും നൽകേണ്ടി വരും .13 വ​യ​സ്സ്​ വ​രെ​യുള്ള കുട്ടികൾക്ക് ഇ​ന്‍റ​ർ​സി​റ്റി​ സർവ്വീസുകളിലും, 8​ വ​യ​സ്സ്​ വ​രെ​യു​മു​ള്ള കു​ട്ടി​ക​ൾ​ക്ക് ഇ​ൻ​ട്രാ​സി​റ്റി​ സർവ്വീസുകളിലും​ ഒറ്റക്കും​ യാ​ത്ര ചെ​യ്യാ​ൻ അ​നു​മ​തി​യി​ല്ല.

ALSO READ:അധികൃതര്‍ പരേതനാക്കി; ജീവനോടെയുണ്ടെന്ന പ്ലക്കാര്‍ഡുമായി 70കാരന്‍ നടുറോഡില്‍

സ്‌​പെ​ഷ്യ​ൽ ടി​ക്ക​റ്റു​ക​ളു​മാ​യി യാ​ത്ര ചെ​യ്യു​ന്ന​വ​ർ അനർഹരാണെങ്കിൽ ടി​ക്ക​റ്റ്​ നി​ര​ക്ക് കൂടാതെ 200 റി​യാ​ൽ പി​ഴയും നൽകണം.പ​രി​ശോ​ധ​ന സ​മ​യ​ത്ത്​ ടി​ക്ക​റ്റ്​ കാ​ണി​ക്കാ​തി​രു​ന്നാ​ൽ 200 റി​യാ​ൽ പിഴയീടാക്കും.ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കാ​യി മാ​റ്റി​വെ​ച്ച ഇ​രി​പ്പി​ട​ത്തി​ൽ ഇ​രു​ന്നാ​ൽ 200 റി​യാ​ൽ പി​ഴ നൽകണം .പ്രാ​ർ​ഥ​ന​മു​റി​ക​ളി​ലോ അ​നു​വ​ദ​നീ​യ​മ​ല്ലാ​ത്ത മ​റ്റി​ട​ങ്ങ​ളി​ലോ ഉ​റ​ങ്ങി​യാ​ൽ 200 റി​യാ​ൽ പി​ഴ.വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ വാ​ഹ​ന​ങ്ങ​ളി​ൽ അ​വ​യ്ക്കായി​ പ്രത്യേകം അ​നു​വ​ദി​ക്ക​​പ്പെ​ട്ട സ്ഥ​ല​ത്ത്​ സൂ​ക്ഷി​ക്കാത്ത പക്ഷം യാത്ര​​ക്ക്​ അ​നു​മ​തി​ നൽകില്ല. യാ​ത്ര​ക്കി​ടെ അധികൃതർ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് ആ​വ​ശ്യ​പ്പെ​ടു​മ്പോ​ൾ കാ​ണി​ക്കാ​തി​രു​ന്നാ​ൽ യാ​ത്ര വി​ല​ക്കി പൊ​ലീ​സി​ന് കൈ​മാ​റും.

വാ​ഹ​ന​ത്തി​ൽ അ​നു​വ​ദിച്ചതിനേക്കാൾ വ​ലു​പ്പമേറിയ ല​ഗേ​ജു​ക​ളാണെങ്കിൽ യാ​ത്രയക്ക് അനുവാദം നൽകില്ല.            ല​ഗേ​ജു​ക​ൾ അ​തി​നാ​യി നി​ശ്ച​യി​ച്ച ഇടങ്ങളിൽ വെ​ച്ചി​ല്ലെ​ങ്കി​ൽ 100 റി​യാ​ൽ പി​ഴ നല്കണം. സ​ഹ​യാ​ത്രി​ക​ർ​ക്ക്​​ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന തരത്തിലുള്ള മു​ഷി​ഞ്ഞ വ​സ്ത്ര​ങ്ങളുമായി യാ​ത്ര ചെ​യ്യാനും അ​നു​വ​ദി​ക്കി​ല്ല.വാ​ഹ​ന​ത്തി​ന്​ കേ​ടു​​വ​രു​ത്തിയാൽ 500 റി​യാ​ൽ പി​ഴ നല്കണം.

പുറത്തേക്കും അകത്തേക്കും കടക്കുന്നതിനായുള്ള നി​ശ്ചി​ത വാ​തി​ലു​ക​ളി​ലൂ​ടെ​യ​ല്ലാ​തെ ക​യ​റു​ക​യും ഇ​റ​ങ്ങു​കയും ചെയ്യുന്നതിന് 500 റി​യാ​ൽ പി​ഴ നൽകണം. സീ​റ്റി​ലി​രി​ക്കാ​തെ നി​ന്ന്​ യാ​ത്ര ചെ​യ്യുന്നവർക്ക് 100 റി​യാ​​ൽ, യാ​ത്ര​ക്കി​യിൽ ഡ്രൈ​വ​റു​ടെ ശ്ര​ദ്ധ മാറ്റിക്കുന്നതിനു 200 റി​യാ​ൽ, ബ​സിനുള്ളിലെ നി​രോ​ധി​ത ഭാ​ഗ​ങ്ങ​ളി​ൽ കടന്നാൽ 200 റി​യാ​ൽ,സ​ഹ​യാ​ത്രി​ക​ർ​ക്കോ ബ​സ്​ ജീ​വ​ന​ക്കാ​ർ​ക്കോ അ​സൗ​ക​ര്യം ഉ​ണ്ടാ​​ക്കുന്നവർക്ക് 200 റി​യാ​ൽ, വാ​തി​ലു​ക​ൾ അ​ട​ക്കു​ക​യും സ​ഹ​യാ​ത്രി​ക​ർ​ക്ക് സ​ഞ്ച​രി​ക്കാ​ൻ മ​തി​യാ​യ സ്ഥലം അ​നു​വ​ദി​ക്കാ​തെ ബസിനുള്ളിൽ വഴി തടസ്സപ്പെടുത്തിയാൽ 100 റി​യാ​ൽ എന്നിങ്ങനെ പി​ഴ ഒടുക്കേണ്ടി വരും.

ബ​സി​നുള്ളിലോ നി​രോ​ധ​ന​മു​ള്ള മ​റ്റി​ട​ങ്ങ​ളി​ലോ വെ​ച്ച്​ പു​ക​വ​ലി​ച്ചാ​ൽ 200 റി​യാ​ൽ പി​ഴ നൽകണം.ബ​സി​​ന്‍റെ ജാലകങ്ങളുടേയും വാ​തി​ലി​​ന്‍റെ​യും ഭാ​ഗ​ങ്ങ​ൾ അ​ട​ർ​ത്തി​യെ​ടു​ക്കു​ക​യോ കേ​ടു​വ​രു​ത്തു​ക​യോ പു​റ​ത്ത് തൂ​ക്കി​യി​ടു​ക​യോ ചെ​യുന്നവർക്ക് 300 റി​യാ​ൽ, സീ​റ്റു​ക​ളി​ൽ കാ​ലു​ക​ൾ കയറ്റി വെ​ച്ച്​ യാ​ത്ര ചെ​യ്യുന്നവർക്ക് 200 റി​യാ​ൽ, ബ​സ് നിറഞ്ഞ് യാ​ത്ര​ക്കാ​രു​ണ്ടെ​ന്നു​ ചുമതലപ്പെട്ടവർ പ​റ​ഞ്ഞി​ട്ടും കേ​ൾ​ക്കാ​തെ ബസിൽ ക​യ​റാ​ൻ ശ്ര​മി​ച്ചാ​ൽ 100 ​​റി​യാൽ,​കു​ട്ടി​ക​ളു​ടെ സ്‌​ട്രോ​ള​റു​ക​ൾ, വീ​ൽ​ചെ​യ​റു​ക​ൾ, വൈ​ക​ല്യ​മു​ള്ള​വ​ർ​ക്കു​ള്ള ട്രാ​വ​ലി​ങ്​ എ​യ്‌​ഡു​ക​ൾ എ​ന്നി​വ​യ​ല്ലാ​ത്ത മ​ട​ക്കി സൂക്ഷിക്കാൻ ക​ഴി​യാ​ത്ത ച​ക്ര​ങ്ങ​ളു​ള്ള ഉ​പ​ക​ര​ണ​ങ്ങൾ ബ​സി​ൽ ക​യറ്റുന്നവർ 200 റി​യാ​ൽ എന്നിങ്ങനെ പി​ഴ നൽകണം. നി​രോ​ധി​ത വ​സ്തു​ക്ക​ൾ കൈ​വ​ശം വെ​ക്കാൻ പാടില്ല.​ ആ​യു​ധ​ങ്ങ​ൾ, സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ മുതലായവ കൈ​യി​ൽ ക​രു​ത​രു​ത്.

ALSO READ:നവകേരള സദസ്സിൽ പങ്കെടുത്ത യു ഡി എഫ് നേതാക്കൾക്ക് സസ്പെൻഷൻ
മൂ​ന്ന്​ മ​ണി​ക്കൂ​റി​ൽ കൂ​ടു​ത​ൽ ദൈ​ർ​ഘ്യ​മു​ള്ള ഇ​ന്‍റ​ർ​സി​റ്റി ബ​സി​​ന്‍റെ സ​ർ​വീസ്​ റ​ദ്ദാ​ക്കു​ക​യോ പു​റ​പ്പെ​ടാ​ൻ 60 മി​നി​റ്റി​ൽ കൂ​ടു​ത​ൽ വൈ​കു​ക​യോ ചെ​യ്യുന്ന പക്ഷം യാ​ത്ര​ക്കാ​ർ​ക്ക് സൗ​ജ​ന്യമായി ഭ​ക്ഷ​ണം ന​ൽ​ക​ണം. ബ​സ് ട്രി​പ്പ് മു​ട​ങ്ങു​ക​യോ ര​ണ്ട്​ മ​ണി​ക്കൂ​റി​ൽ കൂ​ടു​ത​ലായി വൈ​കു​ക​യോ ചെ​യ്താ​ൽ യാ​ത്ര​ക്കാ​ർ​ക്ക് അ​നു​യോ​ജ്യ​മാ​യ ഇതര മാർഗ്ഗങ്ങൾ തെ​ര​ഞ്ഞെ​ടു​ക്കാം. കൂടാതെ യാ​ത്ര ഉ​പേ​ക്ഷി​ക്കു​ന്ന​വ​ർ​ക്ക്​ ടി​ക്ക​റ്റി​​ന്‍റെ മു​ഴു​വ​ൻ വി​ല​യും തി​രി​കെ ന​ൽ​ക​ണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News