ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യക്ക് പിഴ.ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തിലെ കുറഞ്ഞ ഓവര്‍നിരക്കിന്റെ പേരിലാണ് നടപടി. പന്ത്രണ്ട് ലക്ഷം രൂപയാണ് പാണ്ഡ്യ പിഴയിനത്തില്‍ അടക്കേണ്ടി വരിക.
മൂന്ന് മണിക്കൂറും 20 മിനുട്ടുമാണ് ഒരു ഐപിഎല്‍ മത്സരം പൂര്‍ത്തിയാക്കാന്‍ സംഘാടകര്‍ അനുവദിച്ചത് . എന്നാല്‍ പഞ്ചാബിനെതിരായ മത്സരത്തില്‍ ഗുജറാത്ത് ബൗള്‍ ചെയ്യുമ്ബോള്‍ ഓവര്‍ നിരക്ക് കുറവായിരുന്നു എന്ന് കണ്ടെത്തിയതോടെയാണ് ഹര്‍ദിക് പാണ്ഡ്യക്കെതിരെ പിഴ ചുമത്തിയത്.
ഗുജറാത്തും പഞ്ചാബും തമ്മിലുള്ള മത്സരം അത്യന്തം നാടകീയ മായിട്ടായിരുന്നു അവസാനിച്ചത്. അവസാന ഓവറില്‍ ഏഴ് റണ്‍സ് ജയിക്കാന്‍ വേണ്ടിയിരുന്ന ഗുജറാത്ത് ഒരു പന്ത് മാത്രം ശേഷിക്കെയാണ് ലക്ഷ്യത്തിലെത്തിയത്. ആറ് വിക്കറ്റിനായിരുന്നു ഗുജറാത്തിന്റെ വിജയം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here