ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് ഒരു പെന്‍ക്വിന്റെ വീഡിയോ ആണ്. അന്റാര്‍ട്ടിക് ഉപദ്വീപിന്റെ മഞ്ഞുപാളികള്‍ക്കിടയിലൂടെ ഒരു പെന്‍ഗ്വിന്‍ നടക്കുന്നതാണ് വീഡിയോയിലുള്ളത്. എക്‌സ്‌ക്യൂസ് മീ എന്ന് പറയാന്‍ പെന്‍ഗ്വിന് മടി തോന്നിയിരിക്കാം എന്ന കാപ്ഷനോട് കൂടിയാണ് വീഡിയോ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്.
Ciera Ybarra എന്ന യൂസറാണ് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. ഇതൊരു പെന്‍ഗ്വിന്‍ ഹൈവേ അല്ലെന്നും ഇവര്‍ വ്യക്തമാക്കുന്നുണ്ട്. വീഡിയോയില്‍ കാണുന്നത് രണ്ടുപേര്‍ ചിത്രം പകര്‍ത്തുന്നതാണ്.
അതുവഴി ഒരു പെന്‍ഗ്വിന്‍ വരുന്നതും കാണാന്‍ കഴിയും. അതിന് അതുവഴി പോകേണ്ടതുണ്ട്. അതിനായി അത് കാത്ത് നില്‍ക്കുന്നത് കാണാം. ഇത് കണ്ടപ്പോള്‍ ചിത്രം പകര്‍ത്തുന്നവര്‍ മാറിക്കൊടുക്കുകയും പെന്‍ഗ്വിന്‍ അതുവഴി കടന്നു പോവുകയും ചെയ്യുന്നതാണ് വീഡിയോ. പെട്ടെന്നാണ് വീഡിയോ വൈറലായി മാറിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here