വിഷുക്കൈനീട്ടമായി രണ്ടു മാസത്തെ പെൻഷൻ വിതരണം ഇന്നാരംഭിക്കും. ജനുവരി – ഫെബ്രുവരി മാസത്തെ പെൻഷനാണ് നൽകുന്നത്. ഇതിനായി 1871 കോടി രൂപയാണ് ധനവകുപ്പ് അനുവദിച്ചത്. ഈസ്റ്റർ – വിഷു – റമദാൻ പ്രമാണിച്ച് ജനുവരി, ഫെബ്രുവരി മാസങ്ങളിലെ ക്ഷേമ പെൻഷനാണ് ഒരുമിച്ച് നൽകുന്നത്.
60 ലക്ഷം പേർക്കാണ് ഇതിൻറെ ആനുകൂല്യം ലഭിക്കുക. വിഷുക്കൈനീട്ടമായി 3200 രൂപ ഇന്ന് മുതൽ പെൻഷൻകാരുടെ കൈകളിൽ എത്തും. നേരിട്ട് പെൻഷൻ വാങ്ങുന്നവർക്ക് സഹകരണ സംഘം ജീവനക്കാരാണ് തുക വീട്ടിൽ എത്തിച്ച് നൽകുന്നത്. പെൻഷൻ നേരിട്ടു വീടുകളിൽ എത്തിക്കുന്നവർക്കായിരിക്കും ഇന്ന് തുക ലഭിക്കുക.
ശേഷിക്കുന്നവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നാളെയാകും പണം എത്തുക. കഴിഞ്ഞ 4 ദിവസം അവധിയായത്തിനാലാണ് ഈ താമസം. എന്നാൽ, വിഷുവിന് മുൻപ് പെൻഷൻ വിതരണം പൂർത്തിയാക്കുകയാണ് സർക്കാർ ലക്ഷ്യം. രണ്ടു മാസത്തെ പെൻഷൻ വിതരണത്തിനായി 1871 കോടി രൂപയാണ് ധനവകുപ്പ് നൽകിയത്.
വർഷാന്ത്യ ചെലവുകൾ വിജയകരമായി പൂർത്തീകരിച്ചതിനു തൊട്ടു പിന്നാലെയാണ് സർക്കാർ രണ്ടു മാസത്തെ പെൻഷൻ ഒറ്റ ഘഡുവായി വിതരണം ചെയ്യുന്നതിലേക്ക് കടന്നിരിക്കുന്നത്. ഉൽസവ കാലത്ത് ജനങ്ങൾക്ക് കൂടുതൽ ആശ്വാസമേകുകയാണ് ലക്ഷ്യം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here