ഇത് കരുതലിന്റെ വിഷുക്കൈനീട്ടം; സംസ്ഥാനത്ത് പെന്‍ഷന്‍ വിതരണം ആരംഭിച്ചു

വിഷുക്കൈനീട്ടമായി രണ്ടു മാസത്തെ സംസ്ഥാനത്ത് പെന്‍ഷന്‍ വിതരണം ആരംഭിച്ചു. ജനുവരി – ഫെബ്രുവരി മാസത്തെ പെന്‍ഷനാണ് വിതരണം ചെയ്യുന്നത്. ഇതിനായി 1871 കോടി രൂപയാണ് ധനവകുപ്പ് അനുവദിച്ചത്.

ഈസ്റ്റര്‍ – വിഷു – റമദാന്‍ പ്രമാണിച്ച് ജനുവരി, ഫെബ്രുവരി മാസങ്ങളിലെ ക്ഷേമ പെന്‍ഷനാണ് ഒരുമിച്ച് നല്‍കുന്നത്. 60 ലക്ഷം പേര്‍ക്കാണ് ഇതിന്റെ ആനുകൂല്യം ലഭ്യമാവുക. വിഷു കൈനീട്ടമായി 3200 രൂപയാണ് ഇന്ന് മുതല്‍ പെന്‍ഷന്‍കാരുടെ കൈകളില്‍ എത്തുന്നത്. നേരിട്ട് പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് സഹകരണ സംഘം ജീവനക്കാര്‍ തുക വീട്ടില്‍ എത്തിച്ച് നല്‍കി തുടങ്ങി.

പെന്‍ഷന്‍ നേരിട്ടു വീടുകളില്‍ എത്തിക്കുന്നവര്‍ക്കാണ് തുക ലഭിച്ചു തുടങ്ങിയത്. ശേഷിക്കുന്നവര്‍ക്ക് അവരവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം എത്തും. വിഷുവിന് മുന്‍പ് തന്നെ പെന്‍ഷന്‍ വിതരണം പൂര്‍ത്തിയാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. രണ്ടു മാസത്തെ പെന്‍ഷന്‍ വിതരണത്തിനായി 1871 കോടി രൂപയാണ് ധനവകുപ്പ് അനുവദിച്ചത്.

വര്‍ഷാന്ത്യ ചെലവുകള്‍ വിജയകരമായി പൂര്‍ത്തീകരിച്ചതിനു തൊട്ടു പിന്നാലെയാണ് രണ്ടു മാസത്തെ പെന്‍ഷന്‍ ഒരുമിച്ച് വിതരണം ചെയ്യുന്നതിലേക്ക് സര്‍ക്കാര്‍ കടന്നത്. ഉത്സവ കാലത്ത് ജനങ്ങള്‍ക്ക് കൂടുതല്‍ ആശ്വാസമേകുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News