സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ ആരംഭിക്കും. ഒരു മാസത്തെ പെൻഷൻ തുകയായ 1600 രൂപയാണ് ലഭിക്കുക. പെൻഷൻ വിതരണം നവംബർ 26നകം പൂർത്തിയാക്കണമെന്നുമാണ് നിർദേശം.
ALSO READ:കൊല്ലത്ത് വൃദ്ധയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി
ജൂലൈ മാസത്തെ പെൻഷനാണ് ഇന്ന് മുതൽ വിതരണം ചെയ്യുക. മൂന്ന് മാസത്തെ കുടിശിക കൂടി നൽകാനുണ്ട്. അഞ്ചിനം സാമൂഹ്യ സുരക്ഷാ പെൻഷനുകൾക്ക് 667.17 കോടി രൂപയാണ് ധനവകുപ്പ് അനുവദിച്ചത്.
കഴിഞ്ഞ ദിവസമാണ് ഒരു മാസത്തെ പെൻഷന് പണമനുവദിച്ചു കൊണ്ട് ധനവകുപ്പ് ഉത്തരവിറങ്ങിയത്.ഇന്ന് മുതൽ 26 വരെയാകും ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് പണമെത്തുക. ഇത് കൂടാതെ ജൂലൈ മാസത്തെ ക്ഷേമനിധി പെൻഷനും കിട്ടാനുണ്ട്. ഇതിനുള്ള ഉത്തരവ് പ്രത്യേകമിറങ്ങും എന്നാണ് ധനവകുപ്പ് അറിയിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here