പെന്‍ഷന്‍ തട്ടിപ്പ്: ഒളിവിലായിരുന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ് കീഴടങ്ങി

പെന്‍ഷന്‍ തട്ടിപ്പ് പരാതിയില്‍ ഒളിവില്‍ കഴിഞ്ഞ ആലംകോട് ഗ്രാമപഞ്ചായത്ത് മുന്‍ മെമ്പറും യൂത്ത് കോണ്‍ഗ്രസ് നേതാവും ആയിരുന്ന ഹക്കീം പെരുമുക്ക് പൊലീസിന് മുന്നില്‍ കീഴടങ്ങി. ഒളിവില്‍ കഴിഞ്ഞ ഹക്കീം ചങ്ങരംകുളം പോലീസില്‍ കീഴടങ്ങുകയായിരുന്നു.

പെന്‍ഷന്‍ തട്ടിപ്പ് പരാതിയെ തുടര്‍ന്ന് ഒളിവില്‍ കഴിഞ്ഞ് വന്ന ഹക്കീം പെരുമുക്ക് മെമ്പര്‍ സ്ഥാനം രാജി വെച്ചിരുന്നു. മഞ്ചേരി കോടതിയില്‍ ഹാജറാക്കിയ ഹക്കീമിനെ റിമാന്റ് ചെയ്തു.

മലപ്പുറം ആലങ്കോട് സ്വദേശി പെരിഞ്ചിരിയില്‍ അബ്ദുള്ളയുടെ പെന്‍ഷനാണ് ഹക്കീം പെരുമുക്ക് തട്ടിയെടുത്തത്. അബ്ദുള്ള 2019 ഡിസംബര്‍ 17 ന് മരിച്ചിരുന്നു. സമയ ബന്ധിതമായി കുടുംബം പഞ്ചായത്തില്‍ നിന്ന് മരണ സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റിയിരുന്നില്ല.

സര്‍ട്ടിഫിക്കറ്റിനായി വാര്‍ഡ് മെമ്പര്‍കൂടിയായ ഹക്കീമിനെ സമീപിച്ചെങ്കിലും തടസ്സങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞു മാറി. സംശയം തോന്നിയതോടെയാണ് കുടുംബം വിവരാവകാശം നല്‍കിയത്

2020 സെപ്റ്റംബര്‍ മാസം വരെ പെന്‍ഷന്‍ കൈപ്പറ്റിയതായി വിവരാവകാശ രേഖയില്‍ വ്യക്തമായി. 2019 ഒക്ടോബര്‍ മുതല്‍ പെന്‍ഷന് വീട്ടില്‍ ലഭിച്ചിട്ടുമില്ല. മെബര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് കുടുബം പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here