പെന്റഗണ്‍ പേപ്പറുകള്‍ ചോർത്തിയ ഡാനിയല്‍ എല്‍സ്‌ബര്‍ഗ് അന്തരിച്ചു

പെന്റഗണിലെ പ്രധാന വിവരങ്ങൾ പുറത്തുവിട്ട് വിയറ്റ്നാം യുദ്ധം അവസാനിപ്പിക്കാൻ കാരണക്കാരനായ ഡാനിയേൽ എൽസ്ബർഗ് അന്തരിച്ചു. വിസിൽബ്ലോവിങ് ചരിത്രത്തിലെ തന്നെ ഏറ്റവും ശ്രേഷ്ഠമായ ഇടപെടൽ നടത്തി ലോകത്തെ തന്നെ സാമ്രാജ്യത്വ യുദ്ധഭീകരതകളോട് എതിരാക്കി മാറ്റുകയായിരുന്നു അദ്ദേഹം. പെൻ്റഗണിലെ ചരിത്ര ഗവേഷകനായി ജോലി ചെയ്യവേ വിയറ്റ്നാം യുദ്ധവുമായി ബന്ധപ്പെട്ട് പുറത്തേക്ക് കൊണ്ടുവന്ന 7000 ത്തോളം സുപ്രധാന വിവരങ്ങളാണ് അമേരിക്കയെ പ്രതിക്കൂട്ടിലാക്കിയതും യുദ്ധം അവസാനിപ്പിക്കാൻ നിർബന്ധിതരാക്കിയതും. വാഷിംഗ്ടൺ പോസ്റ്റിലെയും ന്യൂയോർക്ക് ടൈംസിലെയും മാധ്യമപ്രവർത്തകർക്കൊപ്പം നടത്തിയ വെളിപ്പെടുത്തലുകളാണ് എൽസ്ബർഗിനെ ചരിത്രത്തിൻറെ ഭാഗമാക്കിയത്. എൽസ്ബർഗ് നടത്തിയ പോരാട്ടം പിന്നീട് നിരവധി ചലച്ചിത്രങ്ങൾക്കും പ്രമേയമായി മാറിയിരുന്നു.

അതേസമയം, പെന്റഗണ്‍ പേപ്പർ ചോര്‍ച്ചയിലൂടെ വിയറ്റ്‌നാം യുദ്ധത്തെക്കുറിച്ച് ദീര്‍ഘകാലമായി നിലനിന്നിരുന്ന സംശയങ്ങളും അമേരിക്കന്‍ സര്‍ക്കാരിന്റെ വഞ്ചനയെക്കുറിച്ചുമാണ് എല്‍സ്ബര്‍ഗ് പുറത്തുവിട്ടത്.

Also Read: “പസിഫിക്കിൽനിന്ന് ഇന്ത്യൻ മഹാസമുദ്രത്തിന് കുറുകെ റെയിൽപാത നിർമ്മിക്കാൻ പദ്ധതിയിടുന്നു”; ജോ ബൈഡൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News