“സഹായിക്കുന്നവരെ തിരിച്ചും സഹായിക്കും, തങ്ങളെ കൂടുതലും സഹായിച്ചത് സിപിഐഎമ്മും ഇടതുപക്ഷവും”: പെന്തക്കോസ് സഭ

തെരഞ്ഞെടുപ്പില്‍ നിലപാട് വ്യക്തമാക്കി പെന്തക്കോസ് സഭകളുടെ കൂട്ടായ്മ. തങ്ങളെ സഹായിക്കുന്നവരെ തിരിച്ചും സഹായിക്കുമെന്നും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സഹായിച്ചെങ്കിലും കൂടുതലും സഹായിച്ചത് സിപിഐഎമ്മും ഇടതുപക്ഷവുമാണെന്നും യുണൈറ്റഡ് പെന്തിക്കോസ്റ്റ് സിനഡ് സംസ്ഥാന ജനറല്‍ സെക്രട്ടറി ബാബു വറിയത്ത്കാട്ടില്‍ പറഞ്ഞു.

പത്തനംതിട്ട യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണിക്കെതിരെയും പെന്തിക്കോസ് സഭാ കൂട്ടായ്മ പ്രതികരിച്ചു. ഞങ്ങളുടെ പുരോഹിതന്മാര്‍ മര്‍ദിക്കപ്പെടുമ്പോള്‍ എംപി പാര്‍ലമെന്റില്‍ ഒരക്ഷരം മിണ്ടിയിട്ടില്ല. മണിപ്പൂര്‍ വിഷയത്തിലും ഒരക്ഷരം മിണ്ടിയില്ലെന്നും ആന്റോ ആന്റണി കാര്യമായിട്ട് എന്തെങ്കിലും ചെയ്തതായി ഞങ്ങള്‍ക്കറിയില്ലെന്നും ബാബു വറിയത്ത്കാട്ടില്‍ പറഞ്ഞു.

Also Read : പൗരത്വ നിയമത്തെക്കുറിച്ച് ഒന്നും മിണ്ടാതെ രാഹുൽ ഗാന്ധി

പത്തനംതിട്ടയില്‍ 110000 വോട്ടുകള്‍ ഉണ്ട്. ജയപരാജയം തീരുമാനിക്കാനുള്ള കരുത്ത് ഞങ്ങള്‍ക്ക് ഉണ്ടെന്നും 20 ലക്ഷത്തിലധികം വരുന്ന വിശ്വാസികള്‍ കേരളത്തില്‍ ഉണ്ടെന്നും വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന് ഞങ്ങള്‍ ഗൗരവപരമായി നോക്കിക്കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സംഘടനാശക്തി മുന്നണികള്‍ അറിയണം. വര്‍ഗീയ ചിട്ടകളെ പരാജയപ്പെടുത്തുക എന്നതാണ് ലക്ഷ്യം. ഏതു മുന്നണി ഞങ്ങളെ സഹായിക്കുന്നുവോ ആ മുന്നണിക്ക് ഞങ്ങള്‍ കേരളത്തില്‍ വോട്ട് നല്‍കുമെന്നും യുണൈറ്റഡ് പെന്തിക്കോസ്റ്റ് സിനഡ് സംസ്ഥാന ജനറല്‍ സെക്രട്ടറി ബാബു വറിയത്ത്കാട്ടില്‍ പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here