ഗുണ്ടാസംഘങ്ങളുടെ കൈകളില്‍പ്പെട്ട ഹെയ്തിയില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി ജനങ്ങള്‍. പിടിച്ചുപറിയുടെ ഭീതിയിലും ജീവിതദുരിതത്തിലുമാണ് രാജ്യത്തെ പകുതി ജനങ്ങളും. സ്ത്രീകളും കുട്ടികളും തട്ടിപ്പിന്റെ ഉപകരണങ്ങളാകുന്നുമുണ്ട്.
Also Read: മണിപ്പൂര്‍ സംഘര്‍ഷം; കേന്ദ്രവുമായി ചര്‍ച്ച തുടര്‍ന്ന് കുക്കി നേതാക്കള്‍
കൊട്ടേഷന്‍ സംഘങ്ങള്‍ക്കും സര്‍ക്കാരിനും എതിരെ തെരുവിലിറങ്ങി പ്രതിഷേധം ശക്തമാക്കുകയാണ് ഹെയ്തിയിലെ ജനങ്ങള്‍. മാസ്‌ക് ധരിച്ച് പ്രതിഷേധിക്കുന്നതിനിടെ സര്‍ക്കാര്‍ വാഹനങ്ങളും കെട്ടിടങ്ങളും അഗ്‌നിക്കിരയാക്കുന്നുമുണ്ട് പ്രക്ഷോഭകര്‍. പലയിടത്തും സമരക്കാരും പൊലീസും തമ്മില്‍ സംഘര്‍ഷവും വെടിവെപ്പും ഉണ്ടായിട്ടുണ്ട്. ജനങ്ങളുടെ സാധാരണ ജീവിതം ക്രിമിനല്‍ സംഘങ്ങളുടെ അതിക്രമവും സര്‍ക്കാരിന്റെ നിസ്സംഗതയും മൂലം ഇല്ലാതായി എന്നാണ് സമരക്കാരുടെ പരാതി. എന്നാല്‍ അതിക്രമങ്ങളും കൊള്ളിവെയ്പ്പും ലൈംഗികപീഡനങ്ങളുമായി തെരുവിനെ ആക്രമിച്ചു കീഴ്‌പ്പെടുത്തുകയാണ് വിവിധ കൊട്ടേഷന്‍ സംഘങ്ങള്‍. അന്താരാഷ്ട്ര തലത്തില്‍ കെനിയ നയിക്കുന്ന യുഎന്‍ സൈനികനീക്കത്തിന് ആലോചന തുടരുന്നുണ്ട്.
Also Read: മയക്ക്മരുന്ന് മാഫിയക്കെതിരെ നടപടി ശക്തമാക്കി കോഴിക്കോട് സിറ്റി പൊലീസ്
ഹെയ്തിയുടെ തലസ്ഥാനമായ പോര്‍ട്ടോ പ്രിന്‍സില്‍ 80 ശതമാനം പ്രദേശങ്ങളും ഗുണ്ടാ സംഘങ്ങളുടെ കൈപ്പിടിയില്‍ ആണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഹെയ്തിയിലെ 52 ലക്ഷം ആളുകള്‍ ഗുണ്ടാസംഘത്തിന്റെ ഭീഷണിയിലും മറ്റും ദുരിതത്തിലാണെന്ന് ഐക്യരാഷ്ട്രസഭയും പറയുന്നുണ്ട്. അതിക്രമങ്ങളുടെ കടുപ്പം കൂടുതല്‍ ഉയരുന്നത് സ്ത്രീകളോടും കുട്ടികളോടുമാണ്. സായുധരായ ഈ ഗുണ്ടാസംഘങ്ങള്‍ സാമ്പത്തിക, സാന്ദര്‍ഭിക നേട്ടങ്ങള്‍ക്കുള്ള ഉപകരണങ്ങളാക്കി ഇവരെ മാറ്റുകയാണ് എന്നും സൂചനകളുണ്ട്. ഈ വര്‍ഷം ആദ്യപകുതിയില്‍ മാത്രം മുന്നൂറോളം സ്ത്രീകളെ ഗുണ്ടാസംഘങ്ങള്‍ തട്ടിക്കൊണ്ടുപോയതായാണ് യുനിസെഫ് കണക്കുകള്‍.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here