മണിപ്പൂരില്‍ രണ്ട് ദിവസത്തിനിടെ മ്യാന്‍മാറില്‍ നിന്ന് അനധികൃതമായി എത്തിയത് 718 പേര്‍

മണിപ്പൂരില്‍ രണ്ട് ദിവസത്തിനിടെ മ്യാന്‍മാറില്‍ നിന്ന് അനധികൃതമായി എത്തിയത് 718 പേര്‍. ഈ മാസം 22-23 തീയതികളിലാണ് ഇത്രയും പേര്‍ മതിയായ രേഖകളില്ലാതെ മണിപ്പൂരിലെത്തിയത്. ഇവരെ മടക്കി അയക്കാന്‍ നടപടി സ്വീകരിക്കണമെന്ന് അസം റൈഫിള്‍സിനോട് മണിപ്പൂര്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

Also Read: ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ കനത്തമഴയും വെള്ളക്കെട്ടും

ചന്ദേല്‍ ജില്ലയിലാണ് അനധികൃതമായി മ്യാന്‍മാര്‍ സ്വദേശികള്‍ പ്രവേശിച്ചത്. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അസം റൈഫിള്‍സില്‍ നിന്ന് റിപ്പോര്‍ട്ട് തേടി. മ്യാന്‍മാറില്‍ നിന്ന് അനധികൃതമായി ആളുകള്‍ എത്താതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്ന കര്‍ശന നിര്‍ദേശം നിലനില്‍ക്കെയാണ് ഈ സംഭവം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News