ചിക്കൻ കറി വിളമ്പിയത് കുറഞ്ഞുപോയി; ഹോട്ടലുടമയെ ഒരു സംഘം വെട്ടിപ്പരിക്കേൽപ്പിച്ചു

ചിക്കൻ കറി വിളമ്പിയത് കുറഞ്ഞുപോയെന്ന കാരണത്താൽ ഹോട്ടലുടമയെ ഒരു സംഘം വെട്ടിപ്പരിക്കേൽപ്പിച്ചു.വർക്കലയിൽ ഇന്ന് വെളുപ്പിന് ഒന്നരയോടു കൂടിയായിരുന്നു സംഭവം നടന്നത്. വർക്കല രഘുനാഥപുരം സ്വദേശിയായ നൗഷാദിനാണ് ആക്രമണത്തിൽ പരിക്കേറ്റത്. വർക്കല താന്നിമൂട് സ്വദേശികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന.

ALSO READ: ഹാർദിക് അല്ല രോഹിത് തന്നെ ക്യാപ്റ്റനാകുമെന്ന് റിപ്പോർട്ട്

ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയ സംഘം ആവശ്യപെട്ടതിനെ തുടർന്ന് ചിക്കൻ കറി നൽകുകയായിരുന്നു. എന്നാൽ ചിക്കൻ കറി കുറഞ്ഞുപോയെന്ന് പറഞ്ഞ് ഹോട്ടൽ ഉടമയെ
ആക്രമിക്കുകയിരുന്നു. തലക്ക് പരിക്കേറ്റ ഹോട്ടലുടമ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

അക്രമികളുടെ ഇരുചക്ര വാഹനങ്ങൾ പൊലീസ് പിടിച്ചെടുത്തു. പ്രതികൾക്ക് വേണ്ടിയുള്ള തെരച്ചിൽ വർക്കല പൊലീസ് ഊർജിതമാക്കി.

ALSO READ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര; ഇഷാൻ കിഷൻ പിന്മാറി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News