ഓരോ മതത്തിൽപ്പെട്ടവർക്കും അവരുടെ ആചാരങ്ങൾ അനുസരിച്ച് വസ്ത്രം ധരിക്കാനുള്ള അവകാശമുണ്ട്: മന്ത്രി വി ശിവൻകുട്ടി

ഓരോ മതത്തിൽപ്പെട്ടവർക്കും അവരുടെ ആചാരങ്ങൾ അനുസരിച്ച് വസ്ത്രം ധരിക്കാനുള്ള അവകാശം ഉണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി. കേരളത്തിലെ വിദ്യാലയങ്ങളിൽ യൂണിഫോമിനൊപ്പം ഇത്തരം വസ്ത്രങ്ങളും ധരിക്കുന്നത് അനുവദനീയമാണെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: കേരളത്തിലെ സഹകരണ മേഖലയെ തകര്‍ക്കാന്‍ ഒരു ശക്തിക്കുമാവില്ല: മന്ത്രി വി എന്‍ വാസവന്‍

ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും മതപരമായ വസ്ത്രങ്ങൾ വിലക്കാൻ പല നീക്കങ്ങളും നടക്കുന്നുണ്ട്. അതിനെതിരെ അവിടെ പ്രതിഷേധിക്കുന്നത് സി പി ഐ എം അടക്കമുള്ള ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങളും ഡി വൈ എഫ് ഐ, എസ് എഫ് ഐ അടക്കമുള്ള വിദ്യാർത്ഥി – യുവജന സംഘടനകളുമാണെന്ന് മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി. കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരെ സന്ദർശിച്ച് മടങ്ങുമ്പോൾ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.

ALSO READ:  കേരളത്തെ സിനിമാ നിർമാണ കേന്ദ്രമാക്കി മാറ്റും: മന്ത്രി സജി ചെറിയാൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News