തൃക്കുന്നപ്പുഴയിലെ കടൽക്ഷോഭം; രമേശ് ചെന്നിത്തലയെ തടഞ്ഞുവച്ച് നാട്ടുകാർ

തൃക്കുന്നപ്പുഴയിലെ കടൽക്ഷോഭത്തിന്റെ സാഹചര്യത്തിൽ സ്ഥലം സന്ദർശിക്കാൻ എത്തിയ രമേശ് ചെന്നിത്തലയെ നാട്ടുകാർ തടഞ്ഞുവച്ചു. കടൽ ഭിത്തി നിർമ്മിക്കാത്തതിൽ ആണ് പ്രതിഷേധം.കോൺഗ്രസ് പ്രവർത്തകർ കൂടി ഇടപെട്ടതോടെ നാട്ടുകാർ തമ്മിൽ കയ്യാങ്കളിയായി. ഹരിപ്പാട് എംഎൽഎ രമേശ് ചെന്നിത്തലയുടെ മണ്ഡലത്തിലാണ് തൃക്കുന്നപ്പുഴ.

ALSO READ: കടലാക്രമണം: തീരപ്രദേശങ്ങളിലെ വിനോദസഞ്ചാര പ്രവർത്തനങ്ങൾ താൽക്കാലികമായി നിരോധിക്കും

പുലിമുട്ട് നിർമ്മിക്കാത്തതിനെത്തുടർന്ന് കടൽ കയറിയതിൽ പ്രതിഷേധിച്ച് ആയിരുന്നു തടഞ്ഞുവയ്ക്കൽ. അതേസമയം ഉച്ചയ്ക്കുശേഷം ശക്തമായ കടലാക്രമണം ആണ് തീരപ്രദേശത്ത് ഉണ്ടായത്.

ALSO READ: വേനൽചൂടിലെ സൗന്ദര്യ സംരക്ഷണം; എളുപ്പത്തിൽ പരീക്ഷിക്കാവുന്ന പൊടികൈകൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News