കുതിച്ചുപായാൻ കൊച്ചി റെഡി; വാട്ടർ മെട്രോയിൽ ഇന്നുമുതൽ ജനങ്ങൾക്കു യാത്ര ചെയ്യാം

കൊച്ചി വാട്ടർ മെട്രോയിൽ ഇന്നുമുതൽ ജനങ്ങൾക്കു യാത്ര ചെയ്യാം. ഹൈക്കോടതി – വൈപ്പിൻ റൂട്ടിലാണ് വാട്ടർ മെട്രോ ഇന്ന് സർവീസ് നടത്തുന്നത്. രാവിലെ ഏഴു മണി മുതൽ രാത്രി എട്ടു മണി വരെ സർവീസ് ഉണ്ടാവും. വൈറ്റില – കാക്കനാട് റൂട്ടിൽ നാളെ മുതൽ സർവീസ് തുടങ്ങും. നാളെ മുതൽ ഫീഡർ സർവീസുകളും കാക്കനാട് മെട്രോ സ്റ്റേഷനോട് അനുബന്ധിച്ച് ഉണ്ടാകും. 20 രൂപയാണ് വാട്ടർ മെട്രോ കുറഞ്ഞ ചാർജ്. കൂടിയ നിരക്ക് 40 രൂപയും. ആദ്യഘട്ടത്തിൽ ഒൻപതു ബോട്ടുകളാണ് സ‍ർവീസിനു തയ്യാറായിരിക്കുന്നത്. 15 മിനിറ്റ് ഇടവിട്ട് ബോട്ടുകളുണ്ടാകും. വൈറ്റില-കാക്കനാട് റൂട്ടിലെ സമയക്രമം തീരുമാനിച്ചിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News