ആരുടേയും കൈപ്പിടിയിലൊതുക്കാൻ കഴിയുന്നവരല്ല ജനങ്ങൾ: മുഖ്യമന്ത്രി

ആരുടേയും കൈപ്പിടിയിലൊതുക്കാൻ കഴിയുന്നവരല്ല ജനങ്ങളെന്ന് മുഖ്യമന്ത്രി. നവകേരള സദസിന്റെ തൃശ്ശൂരിലെ വേദിയായ മണലൂരിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളെ കൈപ്പിടിയിലാക്കാൻ എന്ന ചിന്ത പ്രതിപക്ഷത്തിന് വേണ്ടെന്നും അദ്ദേഹം തുറന്നടിച്ചു. ഏതെങ്കിലും ഒരു കൂട്ടർക്ക് അനുകൂലമോ മറ്റൊരു കൂട്ടർക്ക് പ്രതികൂലമോ അല്ല നവകേരള സദസ്സ്. പൊതുവിൽ നാടിൻറെ നന്മയ്ക്ക് വേണ്ടിയാണതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ALSO READ: കർഷകരെ കയ്യൊഴിഞ്ഞ് കുത്തകകളെ സഹായിക്കുകയാണ് കേന്ദ്ര സർക്കാർ; മുഖ്യമന്ത്രി

പ്രതിപക്ഷ ബഹിഷ്കരണം എന്തിനാണെന്ന് മനസ്സിലാകുന്നില്ല. പരിപാടിയെ എതിർക്കലാണ് ലക്ഷ്യം എന്ന് പിന്നീട് മനസ്സിലായി. പരിപാടിയെ അവഹേളിക്കാനും ബസിനെ ഉൾപ്പടെ തെറ്റായ രീതിയിൽ അവതരിപ്പിക്കാനും ശ്രമിച്ചു. എന്നാൽ ജനങ്ങൾ സദസിനെ ഏറ്റെടുക്കുകയാണ് ചെയ്തത്. അതിശയകരമായ പ്രതികരണമാണ് ജനങ്ങളിൽ നിന്നുണ്ടായത്.

ALSO READ: നേവി റാങ്കുകള്‍ ഇന്ത്യന്‍ സംസ്‌കാരത്തിന് അനുസരിച്ച് പുനര്‍നാമകരണം ചെയ്യും: പ്രധാനമന്ത്രി

എവി ഗോപിനാഥിനെ സസ്പെൻഡ് ചെയ്തതായി അറിഞ്ഞു. ബഹിഷ്കരണം എന്തിനെന്ന് മനസ്സിലായില്ല എന്നാണ് എ വി ഗോപിനാഥ് പറഞ്ഞത്. പാലക്കാട് എം എൽ എ പങ്കെടുക്കണമായിരുന്നു എന്നും ഗോപിനാഥ് പറഞ്ഞു. അത്തരത്തിൽ കോൺഗ്രസ് നേതൃത്വത്തിന്റെ ഭീഷണിക്ക് വഴങ്ങാതെയാണ് പലരും പരിപാടിയ്ക്ക് എത്തുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News