മത്സരിക്കാനെത്തിയപ്പോൾ വാഗ്ദാന പെരുമ‍ഴ സൃഷ്ടിച്ച സ്ഥാനാർത്ഥിയെ ജയിച്ച ശേഷം മണ്ഡലത്തിൽ കാണാനില്ല; അടൂർ പ്രകാശ് എംപിക്കെതിരെ ജനവികാരം ശക്തിപ്പെടുന്നു

ആറ്റിങ്ങലിൽ സിറ്റിംഗ് എംപി അടൂർ പ്രകാശിനെതിരെ ജനവികാരം ശക്തിപ്പെടുന്നു. മത്സരിക്കാനെത്തിയപ്പോൾ വാഗ്ദാന പെരുമ‍ഴ സൃഷ്ടിച്ച അടൂർ പ്രകാശിനെ ജയിച്ച ശേഷം മണ്ഡലത്തിൽ കാണാനില്ല എന്നാണ് പരാതി. വികസനത്തിന്‍റെ കാര്യത്തിലും എം.പി ഒ‍ളിവിലാണെന്ന് വോട്ടർമാർ പറയുന്നു.

ALSO READ: ഇലക്ടറൽ ബോണ്ട്; സീരീയൽ നമ്പറുകൾ കൈമാറാനുള്ള നിര്‍ദേശത്തിൻ്റെ സമയ പരിധി ഇന്ന് അവസാനിക്കും

2019ൽ 38247 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ ആറ്റിങ്ങലിൽ നിന്നും വിജയിച്ച കോൺഗ്രസിന്‍റെ അടൂർ പ്രകാശ് ക‍ഴിഞ്ഞ അഞ്ചു വർഷത്തെ .എം.പി ഫണ്ട് വിനിയോഗത്തിൽ വിദ്യാഭ്യാസ – ആരോഗ്യ മേഖലകളെ പൂർണ്ണമായി തഴഞ്ഞു. സ്കൂളുകളുടെ നവീകരണത്തിനോ, ആശുപത്രികളിൽ ഉപകരണങ്ങൾ വാങ്ങുന്നതിനോ ഫണ്ട് വിനിയോഗിച്ചില്ല. വിനിയോഗിച്ച തുകയിൽ ഭൂരിഭാഗം ഹൈമാക്സ് ലൈറ്റുകൾ വാങ്ങാൻ മാത്രം ആണ്. ആദിവാസി മേഖലയിലേക്ക് കേന്ദ്രാവിഷ്കൃത പദ്ധതികൾ എത്തിക്കുന്നതിൽ പരാജയപ്പെട്ടു.

IISER, IIST തുടങ്ങിയ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളുടെ അടുത്തഘട്ട വികസനങ്ങൾ ഇപ്പോഴും പേപ്പറിൽ ആണ്. ചിറയിൻകീഴ് റെയിൽവേ മേൽപ്പാലത്തിന്‍റെ പണി അനിശ്ചിതകാലമായി നീളുന്നതിൽ കേന്ദ്ര സർക്കാരിന്‍റെയും എം പി യുടെയും നിഷേധാത്മകമായ നിലപാടുകളെ മുൻ തിരുവനന്തപുരം റെയിൽവേ സ്റ്റേഷൻ സുപ്രണ്ടു സുശോഭനൻ തുറന്നു കാട്ടി. മണ്ഡലത്തിലെ രണ്ടാം അങ്കത്തിൽ അടൂർ പ്രകാശിനെ ജനം പിന്തുണയ്ക്കേണ്ടതിന്‍റെ ആവശ്യം എന്ത് എന്നും വോട്ടർമാർ ചോദിക്കുന്നു.

ALSO READ: തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നിയമനം; പാര്‍ലമെന്റ് പാസാക്കിയ നിയമം ചോദ്യം ചെയ്തുളള ഹര്‍ജി ഇന്ന് പരിഗണിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News