ഗ്രീസിൽ ബോട്ട് മുങ്ങി 78 മരണം

ഗ്രീസിൽ ബോട്ട് മുങ്ങി 78 മരണം. അഭയാർഥികളും കുടിയേറ്റക്കാരുമായി എത്തിയ ബോട്ടാണ് അപകടത്തിൽപ്പെട്ടത്. നൂറോളം പേരെ രക്ഷപ്പെടുത്തിയതായാണു വിവരം. രക്ഷപ്പെട്ടവരിൽ ആർക്കും തന്നെ ലൈഫ് ജാക്കറ്റ് ഉണ്ടായിരുന്നില്ലെന്ന് കോസ്റ്റ്ഗാർഡ് പുറത്തിറക്കിയ പ്രസ്താവനയിലുണ്ട്.

പെലോപ്പൊന്നീസ് തീരത്തുനിന്ന് 47 നോട്ടിക്കൽ മൈൽ ദൂരെ രാജ്യാന്തര സമുദ്രമേഖലയിലാണു ബോട്ട് മുങ്ങിയതെന്ന് ഗ്രീക്ക് കോസ്റ്റ്ഗാർഡ് അറിയിച്ചു. അപകടത്തിൽ നിരവധി പേരെ കാണാതായതായി. ശക്തമായ കാറ്റ് രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ബോട്ടിൽ എത്രപേർ ഉണ്ടായിരുന്നെന്നതിൽ വ്യക്തതയില്ല.

also read; കൊല്‍ക്കത്ത വിമാനത്താവളത്തില്‍ വന്‍ തീപിടിത്തം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News