ബംഗ്ലാദേശില്‍ നിയന്ത്രണം വിട്ട ബസ് കുളത്തിലേക്ക് മറിഞ്ഞ് 17 പേര്‍ മരിച്ചു

ബംഗ്ലാദേശില്‍ ബസ് കുളത്തിലേക്ക് മറിഞ്ഞ് 17 പേര്‍ മരിച്ചു. ഭണ്ഡാരിയയില്‍ നിന്ന് പിരോജിപുരിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തിൽ 35പേര്‍ക്ക് പരുക്കേറ്റു. ഛലഖതി സദറിലെ ഛത്രഖണ്ഡയിലാണ് അപകടം നടന്നത്. മരിച്ചവരില്‍ ഏഴ് കുട്ടികളും അഞ്ച് സ്ത്രീകളും ഉള്‍പ്പെട്ടിട്ടുണ്ട്.

also read; ‘കാവാല’ ഡാൻസുമായി നടി ഗായത്രി സുരേഷ്, തമന്നയെയും കടത്തിവെട്ടിയെന്നു ആരാധകരുടെ പ്രതികരണം

രാവിലെ 9.55ഓടെ ഓട്ടോറിക്ഷയ്ക്ക് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ബസ് റോഡരികിലെ വലിയ കുളത്തിലേക്ക് പതിക്കുകയായിരുന്നു. 13പേര്‍ സംഭവ സ്ഥലത്തുതന്നെ മരിച്ചു. നാലുപേര്‍ ആശുപത്രിയിലാണ് മരിച്ചത്.

also read; സ്കൂളുകളിൽ വിനോദങ്ങള്‍ക്കുള്ള പീരിഡുകളില്‍ മറ്റ് വിഷയങ്ങള്‍ പഠിപ്പിക്കരുത്;സർക്കുലർ പുറത്തിറക്കി പൊതു വിദ്യാഭ്യാസ ഡയറക്ടർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News