ദക്ഷിണ കൊറിയയിലെ കനത്ത മഴയിലും മണ്ണിടിച്ചിലും 26 മരണം

ദിവസങ്ങളായി ദക്ഷിണ കൊറിയയിൽ തുടരുന്ന കനത്ത മഴയിലും മണ്ണിടിച്ചിലിലും 26 മരണം. സംഭവത്തിൽ 10 പേരെ കാണാതായി. ചൊവ്വാഴ്ച മുതൽ പെയ്യുന്ന മഴയിൽ 10 പേരെ കാണാതായതായും വ്യാഴാഴ്ച 13 പേർക്ക് പരുക്കേറ്റതായും  ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

ജൂലൈ 9 മുതൽ കനത്ത മഴയാണ് ദക്ഷിണ കൊറിയയിൽ തുടരുന്നത്. സെൻട്രൽ പട്ടണമായ യെചിയോണിലെ ഗ്രാമത്തിൽ ഉൾപ്പെടെ വെള്ളം കയറി ആളുകളെ കാണാതായതായിട്ടാണ് റിപ്പോർട്ട്. മഴയെത്തുടർന്ന് 5,570 ഓളം ആളുകളെ ഒഴിപ്പിക്കാൻ നിർബന്ധിതരായെന്നും 25,470 വീടുകളിൽ കഴിഞ്ഞ ദിവസങ്ങളിൽ വൈദ്യുതി മുടങ്ങിയെന്നും മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ശനിയാഴ്ച രാത്രി വരെ 4,200-ലധികം ആളുകൾ താൽക്കാലിക ഷെൽട്ടറുകളിൽ തുടരുകയാണ്.

also read; നിർമ്മാണത്തിലിരിക്കുന്ന ഗോൾഫ് കോഴ്‌സിലെ വെള്ളക്കെട്ടിൽ മൂന്ന് യുവാക്കൾ മുങ്ങിമരിച്ചു

സെൻട്രൽ നഗരമായ നോൻസനിൽ മണ്ണിടിച്ചിലിനെ തുടർന്ന് കെട്ടിടം തകർന്നും മരണം സംഭവിച്ചിരുന്നു. 20 വിമാനങ്ങൾ റദ്ദാക്കുകയും രാജ്യത്തെ സാധാരണ ട്രെയിൻ സർവീസും ചില ബുള്ളറ്റ് ട്രെയിനുകളും താൽക്കാലികമായി നിർത്തിവച്ചതായും മന്ത്രാലയം അറിയിച്ചു. 200 ഓളം റോഡുകൾ അടച്ചിട്ടിരിക്കുകയാണ്. ഞായറാഴ്ച വരെ രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ കനത്ത മഴ തുടരുമെന്ന് ദക്ഷിണ കൊറിയയുടെ കാലാവസ്ഥാ ഏജൻസി അറിയിച്ചു.

also read; വയനാട്ടില്‍ അമ്മയ്ക്കൊപ്പം പു‍ഴയില്‍ ചാടിയ കുട്ടിയുടെ മൃതദേഹം കണ്ടെത്തി

വ്യാഴാഴ്ച രാവിലെ മുതൽ പ്രദേശത്തിന്റെ പല ഭാഗങ്ങളിലും 100 മില്ലിമീറ്ററിലധികം മഴ പെയ്തതായി ഉത്തര കൊറിയയുടെ ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു. ട്രെയിൻ പാളം തെറ്റിയതുൾപ്പെടെ മണ്ണിടിച്ചിലിൽ ഉണ്ടായ അപകടങ്ങളിൽ അഞ്ച് പേർക്ക് പരുക്കേറ്റതായി റിപ്പോർട്ടിൽ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News