ഛത്തീസ്ഗഡില്‍ വാഹനാപകടം; ആറ് പേര്‍ക്ക് ദാരുണാന്ത്യം

accident

ഛത്തീസ്ഗഡിലുണ്ടായ വാഹനാപകടത്തില്‍ ആറ് പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ 7 പേര്‍ക്ക് പരിക്കേറ്റു. ഛത്തീസ്ഗഡിലെ ബലോഡില്‍ ട്രക്കും കാറും കുട്ടിയിടിച്ചാണ് അപകടമുണ്ടായത്. അമിത വേഗതയിലെത്തിയ ട്രക്ക് കാറിലേക്ക് ഇടിച്ച് കയറുകയായിരുന്നു.

ഇന്ന് പുലര്‍ച്ചെ ദോണ്ടി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഭാനുപ്രതാപ്പൂര്‍-ദല്ലിരാജര റോഡില്‍ ചൗര്‍ഹാപാവാഡിന് സമീപമായിരുന്നു അപകടം. എതിര്‍ദിശയില്‍ നിന്ന് വരികയായിരുന്ന എസ്യുവിയില്‍ ട്രക്ക് ഇടിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പരിക്കേറ്റവരെ രാജ്‌നന്ദ്ഗാവ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

കുറ്റാരോപിതനായ ട്രക്ക് ഡ്രൈവര്‍ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു, അയാള്‍ക്കായി തിരച്ചില്‍ നടക്കുകയാണെന്ന് അഡീഷണല്‍ സൂപ്രണ്ട് ഓഫ് പോലീസ് (എഎസ്പി) അശോക് ജോഷി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News