വ്യാപാരികളുടെ സഹായ വിതരണം, സനയിൽ തിക്കിലും തിരക്കിലും പെട്ട് 85 മരണം

യെമൻ തലസ്ഥാനമായ സനയിൽ തിക്കിലും തിരക്കിലും പെട്ട് 85 പേർ മരിച്ചതായി റിപ്പോർട്ട്. നിരവധി പേർക്ക് ഗുരുതരമായി പരുക്കേറ്റതായും വിവരമുണ്ട്. 13 പേർ ഗുരുതരാവസ്ഥയിലാണെന്ന് സനയിലെ ആരോഗ്യ ഡയറക്ടറെ ഉദ്ധരിച്ച് ഒരു അന്തർദേശീയ ചാനൽ റിപ്പോർട്ട് ചെയ്തു.

റമദാനിന്റെ അവസാന ദിനത്തോട് അനുബന്ധിച്ച് ബാബ് അൽ-യെമൻ ജില്ലയിലെ ഒരു സ്കൂളിൽ വ്യാപാരികൾ സഹായം വിതരണം ചെയ്യുന്നതിനിടെയാണ് തിക്കിലും തിരക്കിലും പെട്ട് ആളുകൾ മരിച്ചതെന്ന് ഹൂതി നിയന്ത്രണത്തിലുള്ള ആഭ്യന്തര മന്ത്രാലയ വക്താവ് പറഞ്ഞു. സംഭാവനകൾ സ്വീകരിക്കാൻ നൂറുകണക്കിന് ആളുകൾ സ്‌കൂളിൽ തടിച്ചുകൂടിയിരുന്നതായി വക്താവ് പറഞ്ഞു.

ഒരാൾക്ക് 5000 യെമൻ റിയാൽ ഉൾപ്പെടെയുള്ള സഹായമാണ് വിതരണം ചെയ്തത്. പരിപാടി സംഘടിപ്പിച്ച രണ്ടു വ്യാപാരികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും ആഭ്യന്തര മന്ത്രാലയം പ്രത്യേക പ്രസ്താവനയിൽ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News