എരുമപ്പെട്ടി സര്‍ക്കാര്‍ എല്‍.പി.സ്‌കൂള്‍ കണ്ട് അത്ഭുതപ്പെട്ട് ഉത്തര്‍ പ്രദേശില്‍ നിന്നെത്തിയ ജനപ്രതിനിധി സംഘം. കേരളത്തിലെ പഞ്ചായത്തുകളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് പഠിക്കാനെത്തിയ ലക്നൗവിലെ 19 പഞ്ചായത്ത് പ്രസിഡന്റ് മാരടങ്ങുന്ന സംഘമാണ് എരുമപ്പെട്ടി എല്‍.പി.സ്‌കൂളില്‍ സന്ദര്‍ശനം നടത്തിയത്.
Also Read: കോഴിക്കോട് ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി
എരുമപ്പെട്ടി സര്‍ക്കാര്‍ സ്‌കൂളിലെ ആധുനിക രീതിയില്‍ വിശാലമായ ക്ലാസ്മുറികളുള്ള കെട്ടിടവും അത്യാധുനിക രീതിയില്‍ വീഡിയോ പ്രൊജക്ടറുകളും ശബ്ദ സംവിധാനങ്ങളുമുള്ള സ്മാര്‍ട്ട് ക്ലാസ് മുറികളും കുട്ടികളുടെ വിനോദത്തിനായി നിര്‍മ്മിച്ച ശലഭ പാര്‍ക്കും അത്ഭുതത്തോടെയാണ് യു.പി ജനപ്രതിനിധികള്‍ നോക്കി കണ്ടത്. പാട്ടും കളികളുമുള്ള പഠന രീതികളും സംഘത്തെ ആഘര്‍ഷിച്ചു. പ്രധാന അധ്യാപിക കെ.എ സുചിനി പി.ടി.എ പ്രസിഡന്റ് പി.എം യൂസഫ് എന്നിവരുടെ നേതൃത്വത്തില്‍ അധ്യാപകര്‍ അതിഥികളെ സ്വീകരിച്ച് സല്‍ക്കരിച്ചു.
Also Read: സംസ്ഥാനങ്ങള്‍ക്കുള്ള ജി.എസ്.ടി വിഹിതം വര്‍ദ്ധിപ്പിക്കില്ല: കേന്ദ്രം
കേരളത്തിലെ സര്‍ക്കാരുകളും ത്രിതല പഞ്ചായത്തുകളും വിദ്യാഭ്യാസ മേഖലയ്ക്ക് നല്‍കുന്ന പ്രാധാന്യവും മലയാളികളുടെ അതിഥി സല്‍ക്കാരവും പ്രശംസനീയമാണെന്ന് സംഘം അഭിപ്രായപ്പെട്ടു. കില പ്രതിനിധി പി.വി രാമകൃഷ്ണന്റെ നേതൃത്വത്തിലാണ് ഇവര്‍ എരുമപ്പെട്ടി പഞ്ചായത്തില്‍ സന്ദര്‍ശനം നടത്തിയത്. ആയൂര്‍വേദ ആശുപത്രി, അങ്കണവാടികള്‍, പ്രശസ്തമായ നെല്ലുവായ് ശ്രീധന്വന്തരീ ക്ഷേത്രം, കുതിര വേലയ്ക്ക് പേര് കേട്ട മങ്ങാട്ട്ക്കാവ് ക്ഷേത്രം എന്നിവടങ്ങളിലും സംഘം സന്ദര്‍ശനം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് എസ്.ബസന്തലാല്‍, വൈസ് പ്രസിഡന്റ് ബിന്ദു ഗിരീഷ്, സ്ഥിരം സമിതി അധ്യക്ഷരായ സുമന സുഗതന്‍, ഷീജ സുരേഷ്, അംഗങ്ങളായ എം.കെ ജോസ്, എന്‍.പി അജയന്‍, ഇ.എസ് സുരേഷ്, സ്വപ്ന പ്രദീപ്, കെ.ബി ബബിത ,പി.എം സജി എന്നിവര്‍ യു.പി സംഘത്തെ അനുഗമിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here