വന നിയമ ഭേദഗതി ബില്ലിന്റെ കരട് വിജ്ഞാപനം; ആശങ്ക ഒഴിഞ്ഞ സന്തോഷത്തിൽ മലയോര ജനത

വന നിയമ ഭേദഗതി ബില്ലിന്റെ കരട് വിജ്ഞാപനം ഉണ്ടാക്കിയ ആശങ്ക ഒഴിഞ്ഞതിന്റെ സന്തോഷത്തിലാണ് മലയോര ജനത. ജനങ്ങളും കർഷക സംഘടനകളും ഉയർത്തിക്കൊണ്ടുവന്ന ആശങ്കകൾ മുഖവിലക്കെടുത്ത സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കും നന്ദി രേഖപ്പെടുത്തുകയാണ് വിവിധ കർഷക സംഘടനകൾ.

2024 നവംബർ ഒന്നിനാണ് 1961 ലെ കേരള വന നിയമം ഭേദഗതി ചെയ്യുന്ന ബില്ലിന്റെ കരട് വിജ്ഞാപനം പുറത്തുവന്നത്.വിജ്ഞാപനത്തിലെ 27 ,52, 63 വകുപ്പുകൾ വനം വകുപ്പ് ഉദ്യോഗസ്ഥർ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നും,അതുവഴി കേരളത്തിലെ വനാതിർത്തി പങ്കിടുന്ന 430 പഞ്ചായത്തുകളിൽ താമസിക്കുന്ന ജനങ്ങളുടെ ജീവിതം ദുഃസഹമാകുമെന്നുമായിരുന്നു നിയമ വിദഗ്ധർ അടക്കമുള്ളവരുടെ മുന്നറിയിപ്പ് .ഇടുക്കി ജില്ലയിൽ നിന്നായിരുന്നു ആദ്യം ഈ വിഷയത്തിൽ പ്രതിഷേധ ശബ്ദങ്ങൾ ഉയർന്നത്.

also read: കുട്ടികളുടെ അന്താരാഷ്ട്ര ശുചിത്വ ഉച്ചകോടി മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു

സിപിഐഎമ്മിന്റെ ഇടുക്കി ജില്ലാ കമ്മിറ്റിയും, കേരള കർഷകസംഘവും വിയോജിപ്പുകൾ രേഖപ്പെടുത്തുന്നതോടൊപ്പം ,മുഖ്യമന്ത്രിയെയും വനവകുപ്പ് മന്ത്രിയെയും നേരിട്ടു കണ്ട് പ്രശ്നത്തിന്റെ ഗൗരവം ബോധിപ്പിച്ചു. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്ററും വിഷയത്തിൽ ഇടപെടും എന്ന് വ്യക്തമാക്കിയിരുന്നു. ജോസ് കെ മാണി എംപിയുടെയും മന്ത്രി റോഷി അഗസ്റ്റ്യൻ്റെയും നേതൃത്വത്തിൽ കേരള കോൺഗ്രസ് എം നേതാക്കളും മുഖ്യമന്ത്രിയെ കണ്ട് ആശങ്കകൾ ബോധിപ്പിച്ചു. ഇതിനേ തുടർന്നാണ് ഭേദഗതി പിൻവലിക്കാൻ തീരുമാനിച്ചു എന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഉണ്ടായത്. ഈ വിഷയത്തിൽ സമരരംഗത്ത് ഉണ്ടായിരുന്ന സ്വതന്ത്ര കർഷക സംഘടനകളും സർക്കാരിൻ്റെ തീരുമാനത്തിൽ സന്തുഷ്ടരാണ്. ഈ വിഷയവുമായി ബന്ധപ്പെട്ട് തന്നെക്കണ്ടവരോടെല്ലാം ജനങ്ങൾക്ക് ദ്രോഹകരമായതൊന്നും സർക്കാരിൻ്റെ ഭാഗത്തുനിന്നുണ്ടാവില്ലെന്ന മുഖ്യമന്ത്രിയുടെ ഉറപ്പാണ് യാഥാർത്ഥ്യമായിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News