പുലിയുടെ പുറത്ത് കയറി ഇരുന്നു, കൊല്ലാന്‍ പദ്ധതിയിട്ടു; ഒടുവില്‍ സംഭവിച്ചതിങ്ങനെ, ഞെട്ടിപ്പിക്കുന്ന വീഡിയോ

അവശനായ പുലിയെ നാട്ടുകാര്‍ ചേര്‍ന്ന് ഉപദ്രവിക്കുന്ന ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. മധ്യപ്രദേശ് ദേവാസ് ജില്ലയിലാണ് സംഭവം. വനത്തില്‍ പുലി അലഞ്ഞുതിരിഞ്ഞ് നടക്കുന്നത് നാട്ടുകാര്‍ കണ്ടതോടെയാണ് സംഭവത്തിന്റെ തുടക്കം.

പുലിയെ കണ്ട നാട്ടുകാര്‍ ആദ്യം ഭയന്നുവെങ്കിലും പുലി അവശനാണെന്ന് മനസിലാക്കിയ നാട്ടുകാര്‍, ഇതിനെ ശല്യപ്പെടുത്താന്‍ തുടങ്ങുകയായിരുന്നു. അവശനായ പുലിയുടെ പുറത്ത് കയറി ഇരിക്കുന്നതും തള്ളുന്നതും വീഡിയോയില്‍ കാണാന്‍ കഴിയും.

Also Read : ഉപയോക്താക്കള്‍ ആഗ്രഹിച്ചതുപോലെ ഒരു കിടിലന്‍ ഫീച്ചറുമായി വാട്ട്‌സ്ആപ്പ്

അതിനിടെ നാട്ടുകാരില്‍ ചിലര്‍ ഇതിനെ കൊല്ലാന്‍ വരെ പദ്ധതിയിട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഒടുവില്‍ നാട്ടുകാരില്‍ ചിലര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് എത്തിയ വനംവകുപ്പ് ജീവനക്കാരാണ് പുലിയെ രക്ഷിച്ചത്.

ഗുരുതരാവസ്ഥയിലായിരുന്ന പുലിയെ ചികിത്സയ്ക്കായി വാന്‍ വിഹാറിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. രണ്ടു വയസ് മാത്രം പ്രായമുള്ള പുലിയെയാണ് നാട്ടുകാര്‍ ശല്യപ്പെടുത്തിയത്. അവശനായ പുലി, തിരിച്ച് ആക്രമിക്കാന്‍ മുതിരാതിരുന്നത് കൊണ്ടാണ് നാട്ടുകാര്‍ രക്ഷപ്പെട്ടത്.

Also Read : പുള്ളി എന്റെ കൈയില്‍ പിടിച്ചാണ് വിശേഷം ചോദിക്കുന്നത്, ഞാനാണെങ്കില്‍ രോമാഞ്ചിഫിക്കേഷനൊക്കെ അടിച്ച് നില്‍ക്കുന്നു: പെപ്പെ

അവശനായ പുലിക്കും ചുറ്റും കൂടിയ നാട്ടുകാര്‍ ഇതിനൊടൊപ്പം കളിക്കാന്‍ തുടങ്ങി. ചിലര്‍ സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതും നാട്ടുകാരില്‍ ചിലര്‍ ഇതിന്റെ പുറത്ത് കയറി റൈഡ് നടത്താന്‍ വരെ മുതിരുന്നതുമെല്ലാം വീഡിയോയില്‍ കാണാന്‍ കഴിയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News