അമിതാധികാര വാഴ്ചക്ക് ശ്രമിച്ചവർക്കെല്ലാം ജനം മറുപടി നൽകിയിട്ടുണ്ട്; രാജ്യത്തെ രക്ഷിക്കാനുള്ള അവസരമാണ് ഈ തെരഞ്ഞെടുപ്പ്: മുഖ്യമന്ത്രി

അമിതാധികാര വാഴ്ചയ്ക്ക് ശ്രമിച്ചവർക്കെല്ലാം ജനം മറുപടി നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി. രാജ്യത്തെ രക്ഷിക്കാനുള്ള അവസരമാണ് ഈ തെരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ ശക്തി തെളിയിച്ച നിരവധി സന്ദർഭങ്ങൾ രാജ്യത്തുണ്ട്. അടിയന്തിരാവസ്ഥക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധിയും 2004 ൽ വാജ്പേയിയും അത് നേരിട്ട് അനുഭവിച്ചവരാണ്. കാലിനടിയിലെ മണ്ണ് ഒലിച്ചുപോകുന്നു എന്ന് ബിജെപിക്ക് മനസ്സിലായി. അത് കൊണ്ട് നിലവിട്ട് കളിക്കാണ് ബി ജെ പി ശ്രമിക്കുന്നത്.

Also Read: കോടതിക്കതിരെ വിവാദ പരാമർശം; കെ സുധാകരനെതിരെയുള്ള കോടതിയലക്ഷ്യ നടപടികൾ തുടരാമെന്ന് ഹൈക്കോടതി

യു ഡി എഫ് എം പി മാരുടെ നിസ്സംഗ നിലപാട് സംഘ പരിവാറിന് സഹായകമായി. സാധാരണ കേരളത്തിൽ നിന്നുള്ള എം പി മാർ ശക്തമായി പ്രതികരിച്ച ചരിത്രമാണ് ഉള്ളത്. എന്നാൽ കഴിഞ്ഞ സഭയിൽ കേരളത്തിൽ നിന്നുള്ള 18 യു ഡി എഫ് എം പി മാർ നിശബ്ദരായിരുന്നു. സ്വന്തം പതാക വയനാട് ഒളിപ്പിച്ച് വയ്ക്കാൻ കോൺഗ്രസിനെ പ്രേരിപ്പിച്ചത് എന്താണ്. കോൺഗ്രസ് പതാക ഏന്തിയാൽ ലീഗ് പതാക ഉയർത്തേണ്ടി വരും. ഇത് സംഘ പരിവാർ താത്പര്യങ്ങൾക്ക് മുന്നിൽ കീഴടങ്ങലാണ്. പ്രതിപക്ഷ നേതാവ് നാണം കെട്ട രീതിയിൽ ഇതിനെ ന്യായീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Also Read: ഇനിയാ രാഷ്ട്രീയ വേട്ട നടക്കില്ല, ഇ ഡിയുടെ അമിതാധികാരം നിയന്ത്രിക്കും: പ്രകടന പത്രികയിൽ നിർണായക വാഗ്‌ദാനവുമായി സിപിഐഎം

കേരളത്തെ പ്രത്യേക പകയോടെയാണ് ബി ജെ പി വീക്ഷിക്കുന്നത്. വെറുപ്പിൻ്റെ പ്രത്യയശാസ്ത്രത്തിന് ഇവിടെ സ്ഥാനമില്ലാത്തതാണ് കാരണം. കേന്ദ്ര ഭരണം ഉപയോഗിച്ച് ബി ജെ പി ഇതിന് കേരളത്തോട് പ്രതികാരം ചെയ്യുകയാണ്. ബി ജെ പി സർക്കാർ സ്വീകരിക്കുന്ന കേരള വിരുദ്ധ നിലപാടിനെ കേരളത്തിലെ പ്രതിപക്ഷ നേതാവ് പിന്തുണയ്ക്കുകയാണ്. അനുഭവത്തിൽ നിന്നും പാഠം പഠിക്കാൻ കോൺഗ്രസ് തയ്യാറാകുന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News