ഉത്തര്‍പ്രദേശില്‍ ബഹുനില കെട്ടിടം തകര്‍ന്നു വീണു; 10 പേര്‍ക്ക് ദാരുണാന്ത്യം

ഉത്തര്‍പ്രദേശില്‍ ബഹുനില കെട്ടിടം തകര്‍ന്നു വീണ് 10 പേര്‍ മരിച്ചു. ലോഹ്യനഗര്‍ മേഖലയിലെ സാക്കിര്‍ കോളനിയിലുള്ള മൂന്നുനില കെട്ടിടമാണ് തകര്‍ന്നുവീണ് അപകടമുണ്ടായത്. ശനിയാഴ്ച രാത്രിയോടെയാണ് മീററ്റില്‍ മൂന്നു നില കെട്ടിടം തകര്‍ന്നുവീണത്.

അവശിഷ്ടങ്ങള്‍ക്കിടയില്‍ 15 പേരാണ് കുടുങ്ങിക്കിടന്നിരുന്നത്. എല്ലാവരെയും പുറത്തെടുക്കുകയും അഞ്ചുപേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. സ്നിഫര്‍ നായകളെ ഉപയോഗിച്ചാണ് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിലെ മനുഷ്യസാന്നിധ്യം കണ്ടെത്തിയത്.

കഴിഞ്ഞ കുറച്ചുദിവസങ്ങളായി തുടരുന്ന കനത്ത മഴയാണ് കെട്ടിടം തകരാന്‍ കാരണമെന്നാണ് സൂചന. എന്‍ഡിആര്‍എഫ്., എസ്ഡിആര്‍എഫ്., അഗ്‌നിശമന സേന, പൊലീസ് തുടങ്ങിയവര്‍ സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Also Read : കൊച്ചിയിൽ രണ്ട് പേർക്ക് വെട്ടേറ്റു

ഒന്നര വയസ്സുള്ള സിമ്ര, ആലിയ (6), റീസ (7), സാഖിബ് (11), സാനിയ (15) എന്നിവരുള്‍പ്പെടെ പ്രായപൂര്‍ത്തിയാകാത്ത അഞ്ച് കുട്ടികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നുവെന്ന് ജില്ലാ ഭരണകൂടംപറഞ്ഞു. സാജിദ് (40), നാഫോ (63), ഫര്‍ഹാന (20), അലിസ (18) എന്നിവരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.

അതേസമയം, 6 വയസ്സുള്ള സോഫിയന്റെ ആരോഗ്യനില തൃപ്തികരമാണ്. പരിക്കേറ്റ നയീം (22), നദീം (26), സാഖിബ് (20), സൈന (38) എന്നിവര്‍ ലാലാ ലജ്പത് റായ് മെമ്മോറിയല്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

മീററ്റ് സോണ്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ഡികെ താക്കൂര്‍, ഡിവിഷണല്‍ കമ്മീഷണര്‍ സെല്‍വ കുമാരി ജെ, ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് നചികേത ഝാ, സീനിയര്‍ പോലീസ് സൂപ്രണ്ട് വിപിന്‍ ടാഡ എന്നിവരടക്കമുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ രക്ഷാപ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കാന്‍ സ്ഥലത്തെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News