ഇറാനിൽ സ്ഫോടനം; 103 പേർ കൊല്ലപ്പെട്ടു

ഇറാനിലെ ഇസ്‌ലാമിക് റെവല്യൂഷനറി ഗാർഡ് കോർ ജനറൽ ആയിരുന്ന ഖാസിം സുലൈമാനിയുടെ ശവകുടീരത്തിനു സമീപം ഇരട്ട സ്ഫോടനം. 103 പേർ കൊല്ലപ്പെട്ടു. അറബ് വിഘടനവാദികളും ഇസ്ലാമിക് സ്റ്റേറ്റും (ഐഎസ്) മറ്റ് സുന്നി ജിഹാദി ഗ്രൂപ്പുകളും കഴിഞ്ഞ വർഷങ്ങളിൽ രാജ്യത്തെ സുരക്ഷാ സേനയ്ക്കും ഷിയാ ആരാധനാലയങ്ങൾക്കും നേരെ മാരകമായ ആക്രമണങ്ങൾ നടത്തിയിരുന്നു.

Also Read: കൊലപാതകം, കഞ്ചാവ്, വ്യാജ രേഖ… പ്രതികളായ കോണ്‍ഗ്രസ് നേതാക്കളുടെ പേര് ഓര്‍ത്തെടുക്കാനാവുന്നുണ്ടോ??കുറിപ്പ് പങ്കുവെച്ച് എം സ്വരാജ്

2020 ൽ ഇറാഖിൽ വച്ച് യുഎസ് ഡ്രോൺ ആക്രമണത്തിലാണ് സുലൈമാനി കൊല്ലപ്പെട്ടത്. സ്‌ഫോടനത്തിൽ 141 പേർക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്ചു. മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യത ഉണ്ടെന്നാണ് റിപ്പോർട്ട്. ആദ്യ സ്‌ഫോടനം പ്രാദേശിക സമയം ഉച്ചതിരിഞ്ഞ് മൂന്നു മണിയോടെയും രണ്ടാമത്തേത് 15 മിനിറ്റുകള്‍ക്ക് ശേഷവുമാണ് നടന്നത്. സംഭവസ്ഥലത്തുനിന്നും ആളുകളെ മുഴുവൻ ഒഴിപ്പിച്ചു.

Also Read: മാധ്യമങ്ങളെ പേടിച്ച മോദി; ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ അവസാന പത്രസമ്മേളനം നടന്നിട്ട് ഇന്ന് കൃത്യം 10 വര്‍ഷം

ഭീകരാക്രമണമാണ് ഉണ്ടായതെന്നു കെർമാൻ ഡപ്യൂട്ടി ഗവർണർ റഹ്മാൻ ജലീലി പറഞ്ഞു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു സംഘടനകളും ഏറ്റെടുത്തിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News