നരനായാട്ട് തുടര്‍ന്ന് ഇസ്രയേല്‍; ഗാസയില്‍ സ്‌കൂളിന് നേരെയുണ്ടായ ബോംബ് ആക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു, ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ 3 മരണം

Israel

ഗാസയില്‍ സ്‌കൂളിന് നേരെ ഇസ്രായേല്‍ നടത്തിയ 3 ബോംബ് ആക്രമണങ്ങളിലായി 15 പേര്‍ കൊല്ലപ്പെട്ടു. പലസ്തീനികള്‍ അഭയം തേടിയ സ്‌കൂളുകള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. വെസ്റ്റ്ബാങ്കില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഹമാസ് കമാന്‍ഡര്‍ അടക്കം 9 പേരും കൊല്ലപ്പെട്ടു.

ആക്രമണത്തില്‍ സ്‌കൂള്‍ തകര്‍ന്നു. ആദ്യ ബോംബ് വീണ ശേഷം ആളുകളെ ഒഴിപ്പിക്കുന്നതിനിടെ തുടര്‍ച്ചയായി ബോംബ് സ്‌ഫോടനം നടന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. കൂടാതെ ഗാസയിലെ അല്‍-അഖ്സ ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ 3 പേര്‍ കൊല്ലപ്പെടുകയും 18 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

Also Read : ഒ എസ് അംബിക എംഎൽഎയുടെ മകൻ വിനീത് വാഹനാപകടത്തിൽ മരിച്ചു

ശനിയാഴ്ച എന്‍ക്ലേവില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ തെക്കന്‍ റഫയിലെ ഒരു വീട്ടില്‍ ആറ് പേരും ഗാസ സിറ്റിയിലെ മറ്റ് രണ്ട് പേരും കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഗാസയില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 39,550 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News