നിയമസഭയുടെ മൂക്കിൻ തുമ്പത്ത് കുടിവെള്ളവും വീടുമില്ലാതെ ആയിരങ്ങൾ, മധ്യപ്രദേശിൽ കാണാം വികസനമുരടിപ്പിന്റെ ‘ബിജെപി മോഡൽ’

ബിജെപിയുടെ വികസന വാദങ്ങളിലെ പൊള്ളത്തരം തുറന്നുകാട്ടി കൈരളി ന്യൂസ്. മധ്യപ്രദേശ് നിയമസഭയുടെയും മുഖ്യമന്ത്രിയുടെ ഓഫീസിന്റെയും മൂക്കിൻ തുമ്പത്താണ് നിരവധി സാധാരണ മനുഷ്യർ കുടിവെള്ളമില്ലാതെയും സ്വന്തമായി ഒരു വീടില്ലാതെയും കഷ്ടപ്പെടുന്നത്.

ALSO READ: ‘കൊച്ചിയിൽ പൊട്ടിയത് പോലെ കോഴിക്കോടും പൊട്ടും’; കോഴിക്കോട് ജില്ലാ കളക്ടർക്ക് സ്ഫോടനഭീഷണി

മധ്യപ്രദേശിന്റെ തലസ്ഥാന നഗരമധ്യത്തിലുള്ളവർക്കാണ് ഈ ദുരിതാവസ്ഥ. കുടിവെള്ളമില്ലാതെയും വീടില്ലാതെയും ആയിരങ്ങൾ തിങ്ങിപ്പാർക്കുന്ന നിരവധി കോളനികൾ അങ്ങിങ്ങായി ഇവിടം കാണാം. ബിജെപി ഭരണത്തിന്റെ വികസന നേട്ടം ചൂണ്ടിക്കാട്ടി വോട്ട് ചോദിക്കുന്ന നരേന്ദ്ര മോദിയുടെ മോഹന വാഗ്ദാനങ്ങൾ ഇവർക്ക് ശീലമായി കഴിഞ്ഞു. ഭോപ്പാലിലെ ഭരണസിരാകേന്ദ്രത്തിന്റെ മൂക്കിന് താഴെയാണ് ബിജെപി സർക്കാർ ചൂണ്ടിക്കാട്ടുന്ന വികസിത ഇന്ത്യയുടെ നേർക്കാഴ്ചയെന്നതാണ് വൈരുദ്ധ്യം.

ALSO READ: 8.46 ലക്ഷം പേർക്ക്‌ പെൻഷൻ തുക കുറഞ്ഞു; വിഹിതം നൽകാതെ കേന്ദ്രം

ഇടുങ്ങിയ വഴിയിലൂടെ നിവർന്നുനിൽക്കാൻ പോലും കഴിയാത്ത, ഒറ്റമുറിയിൽ കഴിയുന്ന ആയിരത്തിലധികം കുടുംബങ്ങളാണ് ഇവിടങ്ങളിലുള്ളത്. കളിക്കാൻ മുറ്റമില്ലാത്ത, പഠിക്കാൻ സൗകര്യങ്ങളില്ലാത്ത നിരവധി കുട്ടികൾ ഈ വികസനമുരടിപ്പിൽ വീർപ്പുമുട്ടുകയാണ്. ഷീറ്റിട്ട കൂരകൾക്കിടയിലൂടെ ഭയപ്പാടോടെ നടന്നു നീങ്ങുമ്പോൾ ചിരിക്കുന്ന മുഖത്തോടെ സംസാരിക്കുന്ന പാവങ്ങൾ. കുടിവെള്ളം പോലും നൽകാത്തവർക്ക് എന്തിന് വോട്ട് ചെയ്യണം, വികസനമില്ലാതെ തങ്ങൾ നരകിക്കണോ എന്നതെല്ലാമാണ് ഇവർ ഉന്നയിക്കുന്ന ചോദ്യങ്ങൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News