കൈരളി ന്യൂസ് ഇമ്പാക്ട്; മുംബൈയിലെ അമ്മയുടെയും മകളുടെയും ദുരിതകഥയോട് പ്രതികരിച്ച് മഹാനഗരം

pocso case in tripura

കൈരളി ന്യൂസിൽ കഴിഞ്ഞ ദിവസം പ്രക്ഷേപണം ചെയ്ത മുംബൈയിലെ ഒരു അമ്മയുടെയും മകളുടെയും ദുരിതകഥയോട് പ്രതികരിച്ച് മഹാനഗരം. നിരവധി സുമനസ്സുകളും സംഘടനകളുമാണ് ഇവർക്ക് സഹായഹസ്തവുമായി മുന്നോട്ട് വന്നത്. ജീവിതം വഴിമുട്ടി എന്ത് ചെയ്യണമെന്നറിയാതെ പകച്ച് നിന്നിരുന്ന നിസ്സഹായാവസ്ഥയിൽ പ്രതീക്ഷയുടെ കിരണങ്ങൾ സമ്മാനിച്ചാണ് നന്മ വറ്റാത്ത നഗരം ഈ കുടുംബത്തെ ചേർത്ത് പിടിച്ചത്.

Also Read: പട്ടാമ്പി നേർച്ചയ്ക്ക് കൊണ്ടുവന്ന ആന ഇറങ്ങിയോടി; രണ്ട് പശുക്കളെയും ഒരു ആടിനെയും ചവിട്ടിക്കൊന്നു, ഒരാൾക്ക് പരിക്ക്

നിരാലംബയായ ഒരു അമ്മയും മകളും മഹാനഗരത്തിൽ നേരിട്ട ദുരനുഭവം കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് കൈരളി ന്യൂസ് ജനങ്ങളിലെത്തിച്ചത്. അകാലത്തിൽ ഭർത്താവ് നഷ്ടപ്പെട്ടപ്പോൾ മകളുടെ ഭാവിയെക്കുറിച്ച് മാത്രമായിരുന്നു ചിന്തയും ആശങ്കയും. കഷ്ടപ്പെട്ടതും ജീവിച്ചതും അവൾക്കു വേണ്ടി മാത്രമായിരുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ജോലി. കൗമാരക്കാരിയായ മകളെ കെയർ ഹോമിൽ ആക്കിയായിരുന്നു നൈറ്റ് ഷിഫ്റ്റിന് പോയിരുന്നത്. അങ്ങനെയാണ് ഏറെ നാളത്തെ പരിചയമുള്ള ഒരു മലയാളി സ്ത്രീ സഹായം തേടി വന്നപ്പോൾ കൂടെ താമസിപ്പിച്ചത്. താൻ ജോലിക്ക് പോയാൽ മകൾക്കൊരു കൂട്ടാകുമല്ലോ എന്നായിരുന്നു ആദ്യ ചിന്ത. പന്ത്രണ്ടാം വയസ്സിൽ അച്ഛനെ നഷ്ടപ്പെട്ട മകളുടെ സുരക്ഷിതത്വം മാത്രമായിരുന്നു മനസ്സിൽ.

Also Read: കേരളത്തിലെ ജനങ്ങൾ വസ്തുതകൾ വിലയിരുത്തുന്നവരാണ്; തദ്ദേശ ഉപതെരഞ്ഞെടുപ്പിലെ എൽഡിഎഫിന്റെ നേട്ടം ചില സൂചനകൾ നൽകുന്നുവെന്ന് പി എസ് ശ്രീധരൻപിള്ള

എന്നാൽ ഏതാണ്ട് രണ്ടു വർഷം പിന്നിടുമ്പോൾ മകളുടെ സ്വഭാവത്തിലെ മാറ്റങ്ങൾ ശ്രദ്ധയിൽ പെടാൻ തുടങ്ങി . മകൾ കടുത്ത മാനസിക സംഘർഷത്തിലായിരുന്നു. തുടർന്ന് ഡോക്ടറെ കാണിച്ചു .നീണ്ട കൗൺസലിങ്ങിനൊടുവിലാണ് പെൺകുട്ടി ഞെട്ടിപ്പിക്കുന്ന കഥകൾ വെളിപ്പെടുത്തിയത്. പതിനേഴുകാരിയായ പെൺകുട്ടിയെ വീട്ടിൽ വിശ്വസിപ്പിച്ച് താമസിപ്പിച്ച മലയാളി സ്ത്രീയും അവരുടെ പെൺ സുഹൃത്തും കാമുകനും ചേർന്ന് നിരന്തരം പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ അമ്മ ജോലിക്കുപോയ രാത്രികളിലാണ് പീഡനം നടന്നത്. ശീതള പാനിയത്തിൽ മദ്യം കലർത്തി മയക്കി കിടത്തിയായിരുന്നു ലൈംഗികമായി ചൂഷണം ചെയ്തത്.

പിന്നീട് നഗ്ന ഫോട്ടോകളും വിഡിയോകളും പകർത്തിയ പ്രതികൾ പെൺകുട്ടിയെ ബ്ലാക്‌മെയിൽ ചെയ്യാനും തുടങ്ങി. പുറത്ത് പറഞ്ഞാൽ അമ്മയെ വക വരുത്തുമെന്നായിരുന്നു ഭീഷണി. ഇതോടെയാണ് പെൺകുട്ടി വിഷാദ രോഗത്തിനടിമപ്പെടുന്നത്. ഡോക്ടറാണ് പീഡന കഥ പോലീസിൽ അറിയിക്കുന്നത്. പ്രതികൾ അറസ്റ്റിലായി. മകളെ നോക്കാൻ ജോലിയും ഉപേക്ഷിച്ചതോടെ ജീവിതത്തിൽ ഒറ്റപ്പെട്ട അവസ്ഥയിലായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News