തിരുവനന്തപുരം ജില്ലയിലെ വാമനപുരം നദിയിലെ ജലനിരപ്പ് ഉയരുന്നതിനാൽ നദിയുടെ കരയിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. സംസ്ഥാന ജലസേചന വകുപ്പിന്‍റെ മൈലംമൂട് സ്റ്റേഷനിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്.
തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കണം. യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണം.
മുന്നറിയിപ്പ് പുറപ്പെടുവിച്ച സമയവും തീയതിയും: 03.00 PM; 25/10/2024
തിരുവനന്തപുരം ജില്ലയിൽ ഇന്ന് രാവിലെ മുതൽ ശക്തമായ മഴയാണ് പെയ്തത്. തിരുവനന്തപുരത്തിന് പുറമെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ എട്ട് ജില്ലകളിലും നാളെ മഞ്ഞ അലർട്ട് ആയിരിക്കുമെന്നും മുന്നറിയിപ്പുണ്ട്.
News Summary- As the water level of Vamanapuram river in Thiruvananthapuram district is rising, people on the banks of the river have been alerted
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here