അഴുക്കുചാലിലൂടെ ഒഴുകിയെത്തി നോട്ടുകെട്ടുകള്‍; നാറ്റംപോലും വകവയ്ക്കാതെ എടുത്തുചാടി നാട്ടുകാര്‍; വീഡിയോ

അഴുക്കുചാലിലൂടെ നോട്ടുകെട്ടുകള്‍ ഒഴുകി വരുന്നത് കണ്ടതിനെ തുടര്‍ന്ന് ദുര്‍ഗന്ധം വമിക്കുന്നതൊന്നും കണക്കിലെടുക്കാതെ മലിനജലത്തില്‍ തിരച്ചിലിനിറങ്ങി നാട്ടുകാര്‍. പത്തു രൂപയുടെയും നൂറു രൂപയുടെയും കെട്ടുകണക്കിന് പണം ഒഴുകി വന്നത്.

ബീഹാറിന്റെ തലസ്ഥാനമായ പട്‌നയില്‍നിന്ന് 150 കിലോമീറ്റര്‍ അകലെയുള്ള സസാറമില്‍ ശനിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് സംഭവം. ചെറുപ്പക്കാരുള്‍പ്പെടെയുള്ള ആള്‍ക്കൂട്ടം ക്രമാതീതമായതോടെ പൊലീസെത്തിയാണ് പിരിച്ചുവിട്ടത്.

സസാറമിലെ പാലത്തിന് ചുവട്ടിലൂടെയൊഴുകുന്ന അഴുക്കുചാലിലാണ് നോട്ടുകെട്ടുകള്‍ ഒഴുകിയെത്തയത്. അതേസമയം ഒഴുകിയെത്തിയത് വ്യാജ നോട്ടുകളാണോ അതോ ഒറിജിനല്‍ നോട്ടുകളാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.

സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെന്നും വിശദമായ അന്വേഷത്തിന് ശേഷം മാത്രമേ ഇക്കാര്യത്തില്‍ പ്രതികരിക്കാനാകൂ എന്നും പൊലീസ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News