ടോള്‍ നിരക്ക് വർധിപ്പിക്കാനുള്ള തീരുമാനം; പ്രതിഷേധവുമായി പാലക്കാട് ജനകീയ കൂട്ടായ്മ

ടോള്‍ നിരക്ക് ഇന്ന് അര്‍ധരാത്രി മുതല്‍ വര്‍ധിപ്പിക്കാനുളള തീരുമാനത്തിനെതിരെ പ്രതിഷേധവുമായി പാലക്കാട് പന്നിയങ്കരയില്‍ ജനകീയ കൂട്ടായ്മ. ടോള്‍ ബൂത്തിന് സമീപത്തെ ആറ് പഞ്ചായത്തുകളിലുളളവര്‍ക്ക് നല്‍കി വന്നിരുന്ന സൗജന്യം ഇനി ഉണ്ടാകില്ല. സ്‌കൂള്‍ ബസുകള്‍ക്കും ഇനി നാളെ മുതൽ ടോള്‍ നല്‍കേണ്ടി വരും.

Also Read: ‘പണക്കൊഴുപ്പ് ഗുണം നൽകില്ല, ബിജെപിയുടെ സീറ്റ് നില 230 ന് താഴേക്ക് പോകും, പ്രധാനമന്ത്രി വ്യക്തിപരമായി പരാജയപ്പെടും’, പ്രവചനവുമായി തെരഞ്ഞെടുപ്പ് വിദഗ്‌ധൻ യോഗേന്ദ്ര യാദവ്

പാലക്കാട് പന്നി ങ്കരയിൽ അഞ്ച് രൂപ മുതല്‍ 20 രൂപ വരെ വര്‍ധനവാണ് പുതുതായി ടോള്‍ കമ്പനി ഏര്‍പ്പെടുത്തുന്നത്. നേരത്തെ ഏപ്രില്‍ 1 മുതല്‍ തന്നെ നിരക്കുവര്‍ധന ഉണ്ടാകുമെന്ന് അറിയിച്ചിരുന്നെങ്കിലും ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വര്‍ധന മരവിപ്പിക്കുകയായിരുന്നു. ടോള്‍ അനുബന്ധ റോഡുകളുടെ പണി പൂര്‍ത്തിയാക്കാതെ വര്‍ധന അംഗീകരിക്കില്ലെന്നാണ് പ്രദേശത്തെ ജനകീയ കൂട്ടായ്മ പ്രതിനിധികള്‍ പറയുന്നത്.

Also Read: ഇന്ത്യയിൽ ആദ്യമായി എല്ലാ അധ്യാപകർക്കും എഐ സഹായത്തോടെ പരിശീലനം, സ്മാർട്ട്‌ ക്ലാസ്സുകളുടെ പ്രവർത്തനം സജീവമാക്കും : വി ശിവൻകുട്ടി

സ്‌കൂള്‍ ബസുകള്‍ക്ക് ടോള്‍ ഏര്‍പ്പെടുത്തുന്നതോടെ സ്‌കൂള്‍ അതികൃതരും രക്ഷിതാക്കളും വെട്ടിലാകും. നാളെ ടോള്‍ ഈടാക്കുകയാണെങ്കില്‍ രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും ടോള്‍ പ്ലാസക്ക് മുന്നില്‍ പ്രതിഷേധിക്കും. കുതിരാൻ അടക്കമുള്ള ദേശീയ പാതയുടെ പണി പൂർത്തീകരിക്കാതെയാണ് കേന്ദ്ര സർക്കാരിൻ്റെ കീഴിലുള്ള ദേശീയപാത അതോറിറ്റി വലിയ രീതിയിൽ ടോൾ പിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News