തോക്കുവില്‍പന തകൃതി; ഫേസ്ബുക്കിലൂടെ ഓര്‍ഡര്‍ ചെയ്യാം, ഒപ്പം ഹോം ഡെലിവറിയും

ഇന്ത്യന്‍ നിര്‍മിത തോക്കുകള്‍ ഫേസ്ബുക്കിലൂടെ വില്‍ക്കുകയും ഹോം ഡെലിവറി ഉള്‍പ്പെടെയുള്ള നടത്തുകയും ചെയ്യുന്ന സംഘത്തെ തെരഞ്ഞ് മധ്യപ്രദേശ് ഉജ്ജയിന്‍ പൊലീസ്. ഫേസ്ബുക്കിലൂടെ വമ്പന്‍ പരസ്യങ്ങള്‍ നല്‍കിയാണ് തോക്കു വില്‍പന. കോഹിനൂര്‍ ഗ്രൂപ്പ് ഉജ്ജയിന്‍ എന്ന ഫേസ്ബുക്ക് പേജിലാണ് തോക്കുകളുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ALSO READ:  കര്‍ഷകര്‍ അന്നദാതാക്കള്‍, അവരെ അറസ്റ്റ് ചെയ്യാന്‍ കഴിയില്ല; കേന്ദ്രത്തോട് ദില്ലി സര്‍ക്കാര്‍

അതേസമയം ഉജ്ജയിന് പുറത്ത് നിന്നാണ് ഫോട്ടോ അപ്പ്‌ലോഡ് ചെയ്തിരിക്കുന്നതെന്ന് വ്യക്തമായിട്ടുണ്ട്. പോസ്റ്റില്‍ ബന്ധപ്പെടാനായി നല്‍കിയിരുന്ന നമ്പര്‍ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്.

ALSO READ:  വസ്ത്രധാരണം മറ്റെന്തിനോ ഉള്ള ‘യെസ്’ അല്ല, എന്തിന് മാറിടത്തിലേക്ക് മാത്രം നിങ്ങൾ ക്യാമറകൾ സൂം ചെയ്യുന്നു? മീനാക്ഷി

ഗുണ്ടാ സംഘങ്ങളിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുക, തോക്കുകളടക്കമുള്ള ആയുധങ്ങളുടെ പോസ്റ്റുകള്‍ പങ്കുവച്ച് ജനങ്ങളെ ഭയപ്പെടുത്തുക തുടങ്ങിയ പ്രവര്‍ത്തികളെ തുടര്‍ന്ന മുമ്പ് ദുര്‍ലഭ് കശ്യപ് എന്നൊരാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ നാലു വര്‍ഷം മുന്നേ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇപ്പോള്‍ വീണ്ടും ഇത്തരം പോസ്റ്റുകള്‍ പ്രചരിക്കുന്നതും അതില്‍ തോക്കുകളുമായി നില്‍ക്കുന്ന വ്യക്തിയുടെ ചിത്രം പ്രചരിച്ചതോടെ ഇയാള്‍ ജീവിച്ചിരിപ്പുണ്ടോ എന്ന സംശയവും ഉയരുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News